സൗ​ജ​ന്യ വൈ​ഫൈ​യു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി
Wednesday, February 28, 2018 10:48 PM IST
ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യം ല​ഭ്യ​മാ​ക്കി ക​ർ​ണാ​ട​ക ആ​ർ​ടി​സി. പൂ​ന ആ​സ്ഥാ​ന​മാ​യ സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ചേ​ർ​ന്നാ​ണ് ആ​ർ​ടി​സി പു​തി​യ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം അ​ടു​ത്ത മാ​സം ന​ട​പ്പാ​ക്കും.

ബ​സി​ൽ വൈ​ഫൈ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​യി യാ​ത്ര​ക്കാ​ർ​ക്ക് പാ​സ്വേ​ഡ് ന​ല്കും. ഈ ​പാ​സ് വേ​ഡ് ഉ​പ​യോ​ഗി​ച്ച് മൊ​ബൈ​ലി​ൽ ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കും. ദി​വ​സം 10 എം​ബി ഡാ​റ്റ മാ​ത്ര​മേ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​നാ​വൂ. 10 എം​ബി ക​ഴി​ഞ്ഞാ​ൽ നെ​റ്റ് ക​ണ​ക്ഷ​ൻ ത​നി​യെ വി​ച്ഛേ​ദി​ക്ക​പ്പെ​ടും. പി​ന്നീ​ട് ആ ​ദി​വ​സം ഇ​തേ ന​ന്പ​രി​ൽ ഇ​ൻ​റ​ർ​നെ​റ്റ് ല​ഭി​ക്കി​ല്ല.

ക​ർ​ണാ​ട​ക ആ​ർ​ടി​സി​ക്ക് ആ​കെ 8,800 ബ​സു​ക​ളാ​ണു​ള്ള​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1540 ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലും എ​ണ്‍​പ​തോ​ളം വോ​ൾ​വോ, കൊ​റോ​ണ, രാ​ജ​ഹം​സ ബ​സു​ക​ളി​ലു​മാ​ണ് വൈ​ഫൈ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​മാ​യി എ​ല്ലാ ബ​സു​ക​ളി​ലും ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കും. മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ക​ർ​ണാ​ട​ക ആ​ർ​ടി​സി സ്വ​കാ​ര്യ ക​ന്പ​നി​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, പ​ദ്ധ​തി​ക്കാ​യു​ള്ള മു​ഴു​വ​ൻ മു​ത​ൽ​മു​ട​ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ക​ന്പ​നി​യാ​ണ് ന​ട​ത്തു​ന്ന​ത്.