ആ​റ്റു​കാ​ൽ ദേ​വി​ക്ക് പൊ​ങ്കാ​ല​യി​ട്ട് ഭ​ക്ത​ർ
Monday, March 5, 2018 9:36 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ആ​റ്റു​കാ​ൽ സ​ങ്ക​ല്പ​ത്തി​ലു​ള്ള ഏ​ക​ക്ഷേ​ത്ര​മാ​യ സോ​മ​ഷെ​ട്ടി​ഹ​ള്ളി ആ​റ്റു​കാ​ൽ ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ പൊ​ങ്കാ​ല​യി​ട്ടു.

പൊ​ങ്കാ​ല​യ്ക്കാ​വ​ശ്യ​മാ​യ എ​ല്ലാ വ​സ്തു​ക്ക​ളും ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നു. പു​ല​ർ​ച്ചെ 5.30ന് ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. കു​ങ്കു​മ​പ്പ​റ, നെ​ൽ​പ്പ​റ സ​മ​ർ​പ്പ​ണം തു​ട​ങ്ങി​യ വ​ഴി​പാ​ടു​ക​ളും ന​ട​ന്നു. 10.15ന് ​പൊ​ങ്കാ​ല​യ​ടു​പ്പു​ക​ളി​ൽ തി​രി​പ​ക​ർ​ന്നു. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു ശേ​ഷം മ​ഹാ അ​ന്ന​ദാ​ന​വും ന​ട​ന്നു. കെ​എ​ൻ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര കു​റു​പ്പ്. ജോ​യി​ന്‍റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ർ. മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഗു​രു​വാ​യൂ​ർ മ​നോ​ഹ​ര​ൻ ന​മ്പൂ​തി​രി, ശി​വ​രാ​മ​ൻ ന​മ്പൂ​തി​രി, വെ​ങ്കി​ടേ​ശ​ൻ തു​ട​ങ്ങി​യ​വ​ർ കാ​ർ​മി​ക​രാ​യി​രു​ന്നു.

പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഇ. ​ജ​യ​രാ​ജ്, ടി.​വി​ജ​യ​കു​മാ​ർ, വി​ശ്വ​നാ​ഥ​ൻ പി​ള്ള, വി​ജ​യ​ല​ക്ഷ്മി, ത​ങ്ക​മ​ണി, സം​ഗീ​ത ശ്രീ​കു​മാ​ർ, കെ.​കെ.​പി. കു​റു​പ്പ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി. പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് ആ​ർ​ട്ട് ഓ​ഫ് ലിം​വിം​ഗി​ലെ രാ​ധാ​കൃ​ഷ്ണ നാ​യ​കി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ഭ​ക്തി​ഗാ​ന​സു​ധ, സ​മ​ന്വ​യ ദാ​സ​റ​ഹ​ള്ളി ഭാ​ഗി​ന്‍റെ സം​ഭാ​ര​വി​ത​ര​ണം തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​യി​രു​ന്നു. ഭ​ക്ത​ജ​ന​ങ്ങ​ളു​ടെ സൗ​ക​ര്യാ​ർ​ഥം രാ​വി​ലെ എ​ട്ടു മു​ത​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് വാ​ഹ​ന​സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.