തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തു; മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​ന​ത്തി​ര​ക്കി​ൽ
Tuesday, March 6, 2018 11:56 PM IST
ബം​ഗ​ളൂ​രു: സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നീ​ങ്ങു​മ്പോ​ൾ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഉ​ദ്ഘാ​ട​ന​ത്തി​ര​ക്കി​ൽ.

കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ തു​ട​ങ്ങി​വ​ച്ച വി​ക​സ​ന​പ​ദ്ധ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​ണ് നീ​ക്കം. മാ​ർ​ച്ച് ഒ​ന്നി​നു മാ​ത്രം ഇ​ത്ത​ര​ത്തി​ൽ നാ​ല് ഉ​ദ്ഘാ​ട​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്.

ഫ്രീ​ഡം പാ​ർ​ക്കി​ലെ മ​ൾ​ട്ടി​ലെ​വ​ൽ കാ​ർ‌​പാ​ർ​ക്ക്, ഒ​ക്ക​ലി​പു​രം എ​ട്ടു​വ​രി ഇ​ട​നാ​ഴി​യു​ടെ ആ​ദ്യ​ഘ​ട്ടം, എം​ജി റോ​ഡി​ലെ ആ​കാ​ശ​പ്പാ​ത, ന​വീ​ക​രി​ച്ച ച​ർ​ച്ച് സ്ട്രീ​റ്റ് എ​ന്നി​വ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഇ​വ​യി​ൽ കാ​ർ​പാ​ർ​ക്ക്, ഒ​ക്ക​ലി​പു​രം ഇ​ട​നാ​ഴി എ​ന്നി​വ​യു​ടെ മു​ക്കാ​ൽ ശ​ത​മാ​നം പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല.

സി​ദ്ധ​രാ​മ​യ്യ സ​ർ​ക്കാ​രി​ന്‍റെ പ്ര​ധാ​ന വി​ക​സ​ന​പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ഒ​ക്ക​ലി​പു​രം ഇ​ട​നാ​ഴി​യു​ടെ 65 ശ​ത​മാ​നം ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യ​ത്. ഒ​ക്ക​ലി​പു​രം ജം​ഗ്ഷ​നും ഫൗ​ണ്ട​ൻ സ​ർ​ക്കി​ളി​നു​മി​ട​യി​ലെ 430 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മേ​ൽ​പ്പാ​ല​വും ഒ​രു റെ​യി​ൽ​വേ അ​ടി​പ്പാ​ത​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ജോ​ലി​ക​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ‌ മു​ഖ്യ​മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ല്കി. അ​തേ​സ​മ​യം, ഫ്രീ​ഡം പാ​ർ​ക്കി​ലെ കാ​ർ​പാ​ർ​ക്കി​ന്‍റെ 40 ശ​ത​മാ​നം ജോ​ലി​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്.

ന​വീ​ക​രി​ച്ച ച​ർ​ച്ച് സ്ട്രീ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​മ​ലിം​ഗ​റെ​ഡ്ഡി, ബം​ഗ​ളൂ​രു വി​ക​സ​ന​മ​ന്ത്രി കെ.​ജെ. ജോ​ർ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​വ​ഹി​ച്ച​ത്. ക​ഴി​ഞ്ഞ ബി​ജെ​പി സ​ർ​ക്കാ​ർ ബം​ഗ​ളൂ​രു​വി​നെ മാ​ലി​ന്യ​ന​ഗ​ര​മാ​ക്കി​യെ​ന്നും ഇ​പ്പോ​ൾ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ വി​ക​സ​ന പ​ദ്ധ​തി​ക​ളി​ലൂ​ടെ അ​തി​നെ തി​രി​കെ ഉ​ദ്യാ​ന​ന​ഗ​രി​യാ​ക്കി മാ​റ്റി​യെ​ന്നും കെ.​ജെ. ജോ​ർ​ജ് പ​റ​ഞ്ഞു. ബി​ബി​എം​പി​യു​ടെ ക​ട​ബാ​ധ്യ​ത 8,000 കോ​ടി രൂ​പ​യി​ലെ​ത്തി​ച്ച​ത് ക​ഴി​ഞ്ഞ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് രാ​മ​ലിം​ഗ​റെ​ഡ്ഡി​യും ആ​രോ​പി​ച്ചു.