മേഘ മോഹൻ ദാസിന്‍റെ ഭരതനാട്യം അരങ്ങേറ്റം 11 ന്
ന്യൂഡൽഹി: ഗുരു ശ്രീമതി കനക ശ്രീനിവാസന്‍റെ ശിഷ്യ, മേഘ മോഹൻ ദാസിന്‍റെ ഭരതനാട്യം അരങ്ങേറ്റം മാർച്ച് 11 നു (ഞായർ) വൈകുന്നേരം 6.45ന് മാക്സ് മ്യുള്ളർ മാർഗിലെ ഐഐസിയിൽ അരങ്ങേറും.

ഗുരു കനക ശ്രീനിവാസൻ (നാട്വാങ്ഗം), കെ. വെങ്കിടേശ്വരൻ (വായ്പാട്ട്), തഞ്ചാവൂർ കേശവൻ (മൃദഗം), അനിരുദ്ധ് (ഫ്ളൂട്ട്), രാഘവേന്ദ്ര പ്രസാദ് (വയലിൻ) എന്നിവരാണ് സംഗീതജ്ഞർ.

ശില്പകലയിൽ രാഷ്ട്രപതിയുടെ ദേശീയ പുരസ്കാരം നേടിയ സി.എസ്. വിശ്വത്തിന്‍റെ പൗത്രിയുമാണ് മേഘ മോഹൻ ദാസ്.

വിവരങ്ങൾക്ക്: 9899995951

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്