ഏ​റ്റ​വും ​കൂ​ടു​ത​ൽ പേ​ർ പ​റ​ന്ന​ത് ദു​ബാ​യി​ലേ​ക്ക്
Thursday, March 8, 2018 11:34 PM IST
ബം​ഗ​ളൂ​രു: ക​ഴി​ഞ്ഞ വ​ർ​ഷം ബം​ഗ​ളൂ​രു കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ന്താ​രാ​ഷ്ട്ര യാ​ത്ര ന​ട​ന്ന​ത് ദു​ബാ​യി​ലേ​ക്ക്. 1,79,070 പേ​രാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ദു​ബാ​യി​യി​ലേ​ക്ക് പ​റ​ന്ന​ത്.

സിം​ഗ​പ്പൂ​രാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 1,52,657 പേ​രാ​ണ് സിം​ഗ​പ്പൂ​രി​ലേ​ക്കു യാ​ത്ര ചെ​യ്ത​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ല​ണ്ട​നി​ലേ​ക്ക് 86,793 പേ​രും യാ​ത്ര ചെ​യ്തു. കൊ​ളം​ബോ, ബാ​ങ്കോ​ക്ക്, സാ​ൻ​ഫ്രാ​ൻ​സി​സ്കോ, മ​സ്ക​റ്റ്, ജി​ദ്ദ, ക്വ​ലാ​ലം​പു​ർ, ന്യൂ​യോ​ർ​ക്ക് എ​ന്നി​വ​യാ​ണ് ആ​ദ്യ​പ​ത്തി​ലു​ള്ള മ​റ്റ് ന​ഗ​ര​ങ്ങ​ൾ. ഇ​വ​യി​ൽ കൊ​ളം​ബോ​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 54 ശ​ത​മാ​ന​ത്തി​ന്‍റെ വ​ർ​ധ​ന​യാ​ണ് ഇ​ത്ത​വ​ണ​യു​ണ്ടാ​യ​ത്.

അ​തേ​സ​മ​യം, ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ സ​ഞ്ച​രി​ച്ച ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ഡ​ൽ​ഹി​യാ​ണ്. 17,39,888 യാ​ത്ര​ക്കാ​രാ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് യാ​ത്ര​ചെ​യ്ത​ത്. ര​ണ്ടാം​സ്ഥാ​ന​ത്തു​ള്ള മും​ബൈ​യി​ലേ​ക്ക് 13,53,419 പേ​രും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഹൈ​ദ​രാ​ബാ​ദി​ലേ​ക്ക് 6,99,610 പേ​രും യാ​ത്ര​ചെ​യ്തു. അ​തേ​സ​മ​യം, പ​ട്ടി​ക​യി​ൽ ഒ​രു സ്ഥാ​നം ക​യ​റി കൊ​ച്ചി എ​ട്ടാം സ്ഥാ​ന​ത്തെ​ത്തി. ഈ​വ​ർ​ഷം 3,21,711 പേ​രാ​ണ് കൊ​ച്ചി​യി​ലേ​ക്ക് സ​ഞ്ച​രി​ച്ച​ത്.