വിശപ്പിനു ഭക്ഷണം, ജീവനു രക്തം പദ്ധതിക്കു തുടക്കം കുറിച്ചു
ന്യൂഡൽഹി: വിശപ്പിനു ഭക്ഷണം, ജീവനു രക്തം എന്ന മുദ്രാവാക്യമുയർത്തി കിലോക്കരി സെന്‍റ്ചാവറ യൂണിറ്റിന്‍റെ നേതൃത്വത്തിൽ എയിംസിൽ ഉച്ചഭക്ഷണ വിതരണം നടത്തി. നൂറു കണക്കിനു യുവജനങ്ങളുടെ രക്തദാനസേനയും രൂപീകരിക്കും. പദ്ധതി വിജയിപ്പിക്കാൻ എല്ലാ യുവജനങ്ങളും രംഗത്തിറങ്ങണമെന്നു സംഘാടകർ അഭ്യർഥിച്ചു.

തോമസ്, ടിറ്റോ, സോയ, അഭിലാഷ്, ബിൻ, സണ്ണി, ജോബി, ജയ്സണ്‍, ബിജോയ്, ലിന്േ‍റാ, ടീനു, ഷീന അഭിലാഷ്, സബിൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്