പ്ര​ഥ​മ യു​കെ മ​ര​ങ്ങാ​ട്ടു​പി​ള്ളി സം​ഗ​മം ജൂ​ണ്‍ 16 ന്; ​ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​കുന്നു
Saturday, March 10, 2018 10:35 PM IST
പ്രഥമ ‍യുകെ മരങ്ങാട്ടുപിള്ളി സംഗമം ജൂൺ 16ന് സൗത്ത് ലണ്ടനിലെ ബേസിംഗ്സ്റ്റോക്കിലുള്ള കെംപ്ഷോട്ട് വില്ലേജ് ഹാളിൽ നടക്കും. 2000 നു ​ശേ​ഷം യു​കെ​യി​ലേ​ക്ക് കു​ടി​യേ​റി​യ മ​ര​ങ്ങാ​ട്ടു​പി​ള്ളി​യിൽ താ​യ്‌വ​ഴി​യു​ള്ള നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ൾ​ക്ക് നാ​ട്ടു​വി​ശേ​ങ്ങ​ളും വീ​ട്ടു​വി​ശേ​ഷ​ങ്ങ​ളു​മാ​യി ഒ​ത്തു​കൂ​ടു​വാ​നുള്ള വേ​ദിയാണ് സംഗമം.

​രാ​വി​ലെ പ​ത്തു​മു​തൽ വൈ​കുന്നേരം ആ​റു വ​രെയാണ് പ​രി​പാ​ടി നടക്കുന്നത്. ​കേ​ര​ളത്തനിമയുള്ള വിവിധ ക​ലാ​പ​രി​പാ​ടി​ക​ളും യു​കെ​യി​ലെ പ്ര​സി​ദ്ധ​മാ​യ ഗാ​ന​മേ​ള ​ട്രൂ​പ്പ് സൗണ്ട് ​ഓ​ഫ് ബേ​സിം​ഗ്സ്റ്റോ​ക്ക് ആ​ർ​ട്സി​ന്‍റെ ഗാ​ന​മേ​ള​യും ഇതിന്‍റെ ഭാഗമായി അരങ്ങേറും. ​

പ​രി​പാ​ടി​യെക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ഡാന്‍റോ മേ​ച്ചേ​രിൽ, ഡോ​ർ​സെ​റ്റ് (07551192309), സ​ജി തെ​ക്കെ​യിൽ, ബേ​സിം​ഗ്സ്റ്റോ​ക്ക് (07703299899) എന്നിവ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വുന്ന​താ​ണ്.​

പ​രി​പാ​ടി ന​ട​ക്കുന്ന ഹാ​ളി​ന്‍റെ വി​ലാ​സം​-

Kempshott Village Hall, Pack Lane, Basingstoke - RG22 5HN