ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 2018 കുട്ടികളുടെ വർഷം
Sunday, March 11, 2018 2:24 AM IST
പ്ര​​​സ്റ്റ​​​ണ്‍: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​യു​​​ടെ പ​​​ഞ്ച​​​വ​​​ത്സ​​​ര അ​​​ജ​​​പാ​​​ല​​​ന​​​പ​​​ദ്ധ​​​തി​​​യു​​​ടെ അ​​​ന്തി​​​മ രൂ​​​പ​​​മാ​​​യ സ​​​ജീ​​​വ ശി​​​ല​​​ക​​​ള്‍ വെ​​​ള്ളി​​​യാ​​​ഴ്ച പ്ര​​​സ്റ്റ​​​ണ്‍ സെ​​​ന്‍റ് അ​​​ല്‍ഫോന്‍സാ ഓ​​​ഫ് ഇ​​​മ്മാ​​​ക്കുലേ​​​റ്റ് ക​​​ണ്‍സെ​​​പ്ഷ​​​ന്‍ ക​​​ത്തീ​​​ഡ്ര​​​ലി​​ൽ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ആ​​​ദ്യ പ്ര​​​തി ഷെ​​​ക്കീ​​​ന ടെ​​​ലി​​​വി​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​നും വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ക​​​നു​​​മാ​​​യ സ​​​ന്തോ​​​ഷ് ക​​​രു​​​മ​​​ത്ര​​​യ്ക്ക് ന​​​ല്കി​ രൂ​​​പ​​​താ​​ധ്യ​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

2017 ന​​​വം​​​ബ​​​ര്‍ 20,21,22 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ന്ന പ​​​ഞ്ച​​​വ​​​ത്സ​​​ര അ​​​ജ​​​പാ​​​ല​​​ന​​​പ​​​ദ്ധ​​​തി​​​ക്കാ​​​യു​​​ള്ള രൂ​​​പ​​​താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ന​​​ട​​​ന്ന ച​​​ര്‍ച്ച​​​ക​​​ളു​​​ടെ​​​യും ആ​​​ലോ​​​ച​​​ന​​​ക​​​ളു​​​ടെ​​​യും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​ജീ​​​വ​​​ശി​​​ല​​​ക​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​ത​​​നു​​​സ​​​രി​​​ച്ച് 2018 കു​​​ട്ടി​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2019 യു​​​വ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2020 ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2021 കു​​​ടും​​​ബ​​​കൂ​​​ട്ടാ​​​യ്മ​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും 2022 ഇ​​​ട​​​വ​​​ക​​​ക​​​ളു​​​ടെ വ​​​ര്‍ഷ​​​മാ​​​യും രൂ​​​പ​​​ത ആ​​​ഘോ​​​ഷി​​​ക്കും. വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പോ​​​യ്ക​​​യി​​​ല്‍, ഫാ. ​​​സി​​​റി​​​ള്‍ ഇ​​​ട​​​മ​​​ന എ​​​സ്. ഡി. ​​​ബി., ഫാ. ​​​ഫാ​​​ന്‍സു​​​വ പ​​​ത്തി​​​ല്‍, സി. ​​​അ​​​നൂ​​​പാ സി. ​​​എം. സി., ​​​സി. റോ​​​ജി​​​റ്റ് സി. ​​​എം. സി., ​​​സി. ഷാ​​​രോ​​​ണ്‍ സി. ​​​എം. സി. ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.