യൂ​റോ​പ്യ​ൻ ക്നാ​നാ​യ സം​ഗ​മം ലോ​ഗോ പ്ര​കാ​ശ​നം 18ന് ​ഞാ​യ​റാ​ഴ്ച കാ​ർ​ഡി​ഫി​ൽ
Monday, March 12, 2018 11:34 PM IST
കാ​ർ​ഡി​ഫ്: ആ​റാ​മ്ത യൂ​റോ​പ്യ​ൻ ക്നാ​നാ​യ സം​ഗ​മ​ത്തി​നു​ള്ള ലോ​ഗോ പ്ര​കാ​ശ​നം മാ​ർ​ച്ച് 18ന് ​ഞാ​യ​റാ​ഴ്ച കാ​ർ​ഡി​ഫി​ൽ വ​ച്ചു ന​ട​ത്തു​ന്നു. ഉ​ച്ച​യ്ക്ക് 12ന് ​വി. കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തും. സം​ഗ​മ​ത്തി​ന്‍റെ ക​ണ്‍​വീ​ന​ർ മാ​ർ​ക്ക് ന​ൽ​കി കൊ​ണ്ടാ​ണ് പ്ര​കാ​ശ​നം ന​ട​ത്തു​ന്ന​ത്. സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഇ​ട​വ​ക​യി​ലും യൂ​റോ​പ്പി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ലും ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

യു​കെ​യി​ലെ എ​ല്ലാ പ​ള്ളി​ക​ളി​ൽ നി​ന്നും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഗ​മ​ത്തി​ന്‍റെ മാ​റ്റു കൂ​ട്ടു​ന്ന​താ​ണ്. സ​ഭാ പി​താ​ക്കന്മാ​ർ, വൈ​ദി​ക​ർ തു​ട​ങ്ങി​യ​വ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന​താ​ണ്. ഈ ​വ​ർ​ഷ​ത്തെ ക്നാ​നാ​യ സം​ഗ​മ​ത്തി​നു വേ​ദി ഒ​രു​ക്കു​ന്ന​ത് സൗ​ത്ത് വെ​യി​ൽ​സി​ലെ കാ​ർ​ഡി​ഫി​ലാ​ണ് ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​വും ത​നി​മ​യും വി​ശ്വാ​സ​വും ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ളും കാ​ത്തു സൂ​ക്ഷി​ക്കു​ക, വ​രും ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​ക എ​ന്ന ഉ​ദേ​ശ​ത്തോ​ടു​കൂ​ടി​യാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്. യൂ​റോ​പ്പി​ലെ എ​ല്ലാ സ​മു​ദാ​യ അം​ഗ​ങ്ങ​ളെ​യും സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സി​നോ ചാ​ക്കോ