യു​ക്മ​യു​ടെ ര​ണ്ടാ​മ​ത് വ​ള്ളം​ക​ളി​ക്ക് പി​ന്തു​ണ​യേ​കി കേ​ന്ദ്ര​ടൂ​റി​സം മ​ന്ത്രി
Monday, March 12, 2018 11:37 PM IST
ബ​ർ​ലി​ൻ: യു.​കെ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ക്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​കെ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ര​ണ്ടാ​മ​ത് വ​ള്ളം​ക​ളി​യും കാ​ർ​ണി​വ​ലു​മാ​യ കേ​ര​ളാ പൂ​രം 2018ന് ​എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്ത് കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. ജ​ർ​മ്മ​നി​യി​ലെ ബ​ർ​ലി​നി​ലെ​ത്തി കേ​ന്ദ്ര​മ​ന്ത്രി​യെ സ​ന്ദ​ർ​ശി​ച്ച യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ്, എ​ബ്രാ​ഹം പൊ​ന്നും​പു​ര​യി​ടം എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

ലോ​ക​ത്തി​യെ ഏ​റ്റ​വും വ​ലി​യ ടൂ​റി​സം മേ​ള​യാ​യ ഐ​ടി​ബി ബ​ർ​ലി​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സം​ഘ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി എ​ത്തി​യ​താ​യി​രു​ന്നു അ​ൽ​ഫോ​ൻ​സ് ക​ണ്ണ​ന്താ​നം. യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗ​സ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​ത​നു​സ​രി​ച്ചാ​ണ് കൂ​ടി​ക്കാ​ഴ്ച്ച​യ്ക്കു​ള്ള അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ത​നു​സ​രി​ച്ച് ജ​ർ​മ്മ​നി​യി​ലെ​ത്തി​യ യു​ക്മ നേ​താ​ക്ക​ളെ മേ​ള ന​ട​ക്കു​ന്ന മെ​സെ ബ​ർ​ലി​നി​ലെ ഇ​ന്ത്യാ ടൂ​റി​സ​ത്തി​ന്‍റെ ’ഇ​ൻ​ക്ര​ഡി​ബി​ൾ ഇ​ന്ത്യ’ പ​വി​ലി​യ​നി​ലാ​ണ് കേ​ന്ദ്ര​മ​ന്ത്രി സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന വ​ള്ളം​ക​ളി​യു​ടേ​യും കാ​ർ​ണി​വ​ലി​ന്‍റെ​യും സ​ന്പൂ​ർ​ണ റി​പ്പോ​ർ​ട്ട് യു​ക്മ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് കൈ​മാ​റി. റി​പ്പോ​ർ​ട്ട് വാ​യി​ച്ച് വി​ല​യി​രു​ത്തി​യ​തി​നു ശേ​ഷം ഇ​ന്ത്യ​യു​ടേ​യും പ്ര​ത്യേ​കി​ച്ച് കേ​ര​ള​ത്തി​ന്‍റെ​യും സാം​സ്ക്കാ​രി​ക​ക​ലാ​കാ​യി​ക പാ​ര​ന്പ​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ യൂ​റോ​പ്പി​ൽ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് അ​ദ്ദേ​ഹം യു​ക്മ​യെ പ്ര​ശം​സി​ച്ചു.

ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച വ​ള്ളം​ക​ളി മ​ത്സ​ര​വും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും "​കേ​ര​ളാ പൂ​രം 2018' ​എ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ടു​മെ​ന്ന് കേ​ര​ളാ ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 2017 ന​വം​ബ​ർ മാ​സം ല​ണ്ട​നി​ലെ ടാ​ജ് ഹോ​ട്ട​ലി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കേ​ര​ളാ പൂ​രം 2018 പ​രി​പാ​ടി​യു​ടെ ലോ​ഗോ കേ​ര​ളാ ടൂ​റി​സം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​വി. വേ​ണു​വി​നു ന​ൽ​കി​യാ​യി​രു​ന്നു സം​സ്ഥാ​ന ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി പ്ര​കാ​ശ​നം ചെ​യ്ത​ത്.

2018 വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ടീ​മു​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഉ​ട​നെ ആ​രം​ഭി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മ​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മാ​മ്മ​ൻ ഫി​ലി​പ്പ്: 07885467034, റോ​ജി​മോ​ൻ വ​ർ​ഗീ​സ്: 07883068181 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.