അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് സ​മ്മേ​ള​നം മാ​ഞ്ച​സ്റ്റ​റി​ൽ; സീ​താ​റാം യെ​ച്ചൂ​രി സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യും
Tuesday, March 13, 2018 10:35 PM IST
ല​ണ്ട​ൻ: സി​പി​എം ഇ​രു​പ​ത്തി​ര​ണ്ടാം പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്നോ​ടി​യാ​യി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ് (ഗ്രേ​റ്റ് ബ്രി​ട്ട​ൻ) സ​മ്മേ​ള​നം അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി പാ​ർ​ട്ടി​യു​ടെ അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി ബ്രി​ട്ട​നി​ലെ​ത്തും. മാ​ർ​ച്ച് 31, ഏ​പ്രി​ൽ 1 തീ​യ​തി​ക​ളി​ലാ​യി മാ​ഞ്ച​സ്റ്റ​റി​ലാ​ണ് ഇ​ക്കു​റി എ​ഐ​സി നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ന​ട​ക്കു​ക. മാ​ർ​ച്ച് 31ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് സ​ഖാ​വ് സീ​താ​റാം യെ​ച്ചൂ​രി സം​സാ​രി​ക്കും. ബ്രി​ട്ട​നി​ലെ ആ​ദ്യ​കാ​ല ക​മ്യൂ​ണി​സ്റ്റ് നേ​താ​വും പ​ഞ്ചാ​ബി എ​ഴു​ത്ത്കാ​ര​നും ക​വി​യും ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സ​ഖാ​വ് അ​വ്താ​ർ സിം​ഗ് സാ​ദി​ഖി​ന്‍റെ നാ​മ​ത്തി​ലാ​കും ഇ​ക്കു​റി സ​മ്മേ​ള​ന വേ​ദി അ​റി​യ​പ്പെ​ടു​ക. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഏ​പ്രി​ൽ 1ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ച​ർ​ച്ച​ക​ളും ബ്രാ​ഞ്ച് ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ക്കും. എ​ഐ​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​സെ​വ് ബൈ​ൻ​സ് എ ​ഐ​സി പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. 1966 സെ​പ്റ്റ​ർ 18നാ​ണ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​സ്റ്റ് ബ്രി​ട്ട​നി​ൽ രൂ​പം കൊ​ണ്ട​ത്. മു​ൻ സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും പോ​ളി​റ്റ്ബ്യു​റോ മെ​ന്പ​റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച സ​ഖാ​വ് ഹ​ർ​കി​ഷ​ൻ സിം​ഗ് സു​ർ​ജി​ത്തി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബ്രി​ട്ട​നി​ൽ എ​ഐ​സി​യു​ടെ ഉ​ദ​യം.

സ​മ്മേ​ള​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​പു​ല​മാ​യ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​ഞ്ച​സ്റ്റ​ർ ഡി​ഡ്സ്ബാ​റി​യി​ലെ ബ്രി​ട്ടാ​നി​യ ക​ണ്‍​ട്രി ഹോ​ട്ട​ലി​ലെ അ​വ്താ​ർ സിം​ഗ് സാ​ദി​ഖ് ന​ഗ​റി​ലാ​കും ഇ​ക്കു​റി സ​മ്മേ​ള​നം ന​ട​ക്കു​ക.

റി​പ്പോ​ർ​ട്ട്: സു​ജു ജോ​സ​ഫ്