ഫോ​ക്സ് വാ​ഗ​ൻ മേ​ധാ​വി ക​ഴി​ഞ്ഞ വ​ർ​ഷം നേ​ടി​യ​ത് 9.5 മി​ല്യ​ണ്‍
Wednesday, March 14, 2018 11:28 PM IST
ബ​ർ​ലി​ൻ: മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് വി​വാ​ദ​ത്തി​ൽ​പെ​ട്ടി​ട്ടും റെ​ക്കോ​ഡ് വ​രു​മാ​ന​വു​മാ​യി ഫോ​ക്സ് വാ​ഗ​ൻ. ക​ന്പ​നി​യു​ടെ വ​രു​മാ​നം ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്കും വ​ൻ ലാ​ഭം ന​ൽ​കു​ന്നു. ഏ​റ്റ​വും മു​ന്നി​ൽ സി​ഇ​ഒ മ​ത്യാ​സ് മു​ള്ള​ർ ത​ന്നെ. 9.5 മി​ല്യ​ണ്‍ യൂ​റോ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ക​ന്പ​നി അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ​ത്. ഇ​തി​ൽ 2.1 മി​ല്യ​ണ്‍ മാ​ത്ര​മാ​ണ് അ​ടി​സ്ഥാ​ന ശ​ന്പ​ളം. ബോ​ണ​സ് തു​ക​യാ​ണ് ബാ​ക്കി.

ഡ​യ​റ​ക്റ്റ​ർ​മാ​ർ​ക്കു ന​ൽ​കു​ന്ന ബോ​ണ​സി​നു പ​രി​ധി ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ മാ​ത്ര​മാ​ണ് മു​ള്ള​ർ​ക്കു കി​ട്ടി​യ തു​ക ഇ​ത്ര​യും കു​റ​ഞ്ഞു​പോ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ​ത് 13 മി​ല്യ​നെ​ങ്കി​ലും ല​ഭി​ക്കു​മാ​യി​രു​ന്നു. മു​ൻ മേ​ധാ​വി മാ​ർ​ട്ടി​ൻ വി​ന്‍റ​ർ​കോ​ണി​നു ല​ഭി​ച്ച പ​തി​നാ​ലു മി​ല്യ​നാ​ണ് ഇ​പ്പോ​ഴ​ത്തെ റെ​ക്കോ​ഡ്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ