ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ മാ​ർ​ച്ച് 19ന്
Wednesday, March 14, 2018 11:45 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യി​ൽ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ 'സാ​ദ​രം 2018' ​മാ​ർ​ച്ച് 19 തി​ങ്ക​ളാ​ഴ്ച്ച താ​ല സ്പ്രിം​ഗ് ഫീ​ൽ​ഡ് സെ​ന്‍റ് മാ​ർ​ക്സ് ദേ​വാ​ല​യ​ത്തി​ൽ ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു 2.30 ന് ​ഗാ​ന ശു​ശ്രൂ​ഷ​യോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. തു​ട​ർ​ന്ന് മൂ​ന്നി​ന് ഫാ. ​ക്ല​മ​ന്‍റ് പ​ട​ത്തി​പ്പ​റ​ന്പി​ൽ ന​യി​ക്കു​ന്ന വ​ച​ന ശു​ശ്രൂ​ഷ, 4ന് ​ഫാ. ആ​ന്‍റ​ണി ചീ​രം​വേ​ലി​ൽ എം​എ​സ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​നാ​ഥന്മാ​രെ ആ​ദ​രി​ക്ക​ൽ, ല​ദീ​ഞ്ഞു തു​ട​ർ​ന്ന് ഫാ. ​ജോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ നൊ​വേ​ന​യും, വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​ടും​ബ​ങ്ങ​ളെ സ​മ​ർ​പ്പി​ച്ച ആ​ശീ​ർ​വാ​ദ പ്രാ​ർ​ത്ഥ​ന​യും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രി​ക്കും.

കു​ടും​ബ​നാ​ഥന്മാർ​ക്കു​വേ​ണ്ടി​യു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഒൗ​ദ്യോ​ഗി​ക സം​ഘ​ട​ന​യാ​യ പി​തൃ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഉ​ണ്ടാ​യി​രി​ക്കും.

വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​നോ​ടു​ള്ള വ​ണ​ക്ക​മാ​സം ആ​ച​രി​ക്കു​ന്ന ഈ ​പ്രാ​ർ​ത്ഥ​നാ​കാ​ല​ത്തി​ലെ തി​രു​നാ​ളി​ലേ​ക്ക് ന​മ്മു​ടെ കു​ടും​ബ​ങ്ങ​ളി​ലെ കു​ടും​ബ​നാ​ഥന്മാരെ​യും, ന​മ്മു​ടെ ആ​രാ​ധ​ന സ​മൂ​ഹ​ത്തി​ൽ നേ​തൃ​ശു​ശ്രൂ​ഷ ചെ​യ്യു​ന്ന എ​ല്ലാ വൃ​ക്തി​ക​ളെ​യും ഒൗ​സേ​പ്പ് നാ​മ​ധാ​രി​ക​ളെ​യും പ്ര​ത്യ​കം സ​മ​ർ​പ്പി​ച്ചു പ്രാ​ർ​ത്ഥി​ക്കും. ഈ ​തി​രു​ന്നാ​ളി​ലേ​ക്ക് എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​താ​യി സീ​റോ മ​ല​ബാ​ർ സ​ഭ ചാ​പ്ലൈ​ൻ​സ് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്