കൈ​ര​ളി ബ്രി​സ്ബേ​ൻ ഒ​ന്പ​താ​മ​ത് വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ വി​സ്റ്റാ​ർ മെ​ൽ​ബ​ണ്‍ ജേ​താ​ക്ക​ൾ
Thursday, March 15, 2018 10:44 PM IST
ബ്രി​സ്ബേ​ൻ: ഓ​സ്ട്രേ​ലി​യ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ കൈ​ര​ളി ബ്രി​സ്ബേ​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട വാ​ശി​യേ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ൽ മെ​ൽ​ബ​ണ്‍ വി​സ്റ്റാ​ർ ടീം ​ഒ​ന്നാ​മ​തെ​ത്തി ജേ​താ​ക്ക​ളാ​യി. തു​ട​ർ​ച്ച​യാ​യി ഒ​ൻ​പ​താം ത​വ​ണ​യാ​ണ് കൈ​ര​ളി ബ്രി​സ്ബേ​ൻ ഈ ​ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ജോ​ഷി ചാ​ക്കോ​യാ​ണ് വി​സ്റ്റാ​ർ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ വി​വി​ധ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ വി​ജ​യ​കൊ​ടി പാ​റി​ച്ച ബ്രി​സ്ബേ​ൻ സെ​വ​ൻ​സ് ടീ​മി​ന് ഇ​ത്ത​വ​ണ ര​ണ്ടാം​സ്ഥാ​നം കൊ​ണ്ട് തൃ​പ്തി​പ്പെ​ടേ​ണ്ടി വ​ന്നു. ഗോ​ൾ​ഡ് കോ​സ്റ്റ് ബു​ൽ​സി​നാ​ണ് മു​ന്നാം​സ്ഥാ​നം.

ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​ർ​ക്ക് 1501 ഡോ​ള​റും കൈ​ര​ളി എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ല​ഭി​ച്ചു. ര​ണ്ടാം​സ്ഥാ​ന​ക്കാ​ർ​ക്ക് 751 ഡോ​ള​റും ട്രോ​ഫി​യും ല​ഭി​ച്ച​പ്പോ​ൾ മൂ​ന്നാം​സ്ഥാ​ന​ക്കാ​ർ​ക്ക് 101 ഡോ​ള​റും കാ​ഷ്അ​വാ​ർ​ഡും ല​ഭി​ച്ചു. വ​ള​രെ ചി​ട്ട​യോ​ടെ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച കൈ​ര​ളി ബ്രി​സ്ബേ​ൻ ഭാ​ര​വാ​ഹി​ക​ളെ മ​ത്സ​രാ​ർ​ത്ഥി​ക​ളും കൈ​ര​ളി അം​ഗ​ങ്ങ​ളും അ​ഭി​ന​ന്ദി​ച്ചു.

റി​പ്പോ​ർ​ട്ട്: ടോം ​ജോ​സ​ഫ്