നോര്‍ത്ത്‌വുഡ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ് : ഐ​റി​ഷ് ബ്ലാ​സ്റ്റേ​ഴ്സ് ജേ​താ​ക്ക​ൾ
Thursday, March 15, 2018 11:33 PM IST
ഡ​ബ്ലി​ൻ: സാ​ൻ​ട്രി സോ​സ​ർ ഡോ​മി​ൽ മാ​ർ​ച്ച് 10 ശ​നി​യാ​ഴ്ച ന​ട​ന്ന നോര്‍ത്ത്‌വുഡ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഐ​റി​ഷ് ബ്ലാ​സ്റ്റേ​ഴ്സ് വൈ​റ്റ് ജേ​താ​ക്ക​ളാ​യി. ഡ​ബ്ലി​ൻ യു​ണൈ​റ്റ​ഡ് എ​ഫ്സി റ​ണേ​ഴ്സ് അ​പ്പ് കി​രീ​ടം നേ​ടി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​ത്തി​നു​ള്ള ട്രോ​ഫി ഐ​റി​ഷ് ബ്ലാ​സ്റ്റേ​ഴ്സ് താ​രം ഷി​ജു ഡി​ക്രൂ​സ് നേ​ടി​യ​പ്പോ​ൾ, മി​ക​ച്ച ഗോ​ളി​യ്ക്കു​ള്ള ട്രോ​ഫി വാ​ട്ട​ർ​ഫോ​ർ​ഡ് ടൈ​ഗേ​ഴ്സി​ലെ സോ​ജ​ൻ ആ​ന്‍റ​ണി​യാ​ണ് നേ​ടി​യ​ത്.

രാ​വി​ലെ 11:30 ന് ​ഡ​ബ്ലി​ൻ നോ​ർ​ത്ത് വെ​സ്റ്റി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗം നോ​യ​ൽ റോ​ക്ക് കി​ക്ക് ഓ​ഫ് ന​ട​ത്തി മ​ത്സ​ര​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഫി​ൻ​ഗാ​ൾ കൗ​ണ്ടി കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളാ​യ ഡാ​രാ ബ​ട്ട്ല​ർ , നോ​ർ​മ്മ സാ​മ്മ​ണ്‍ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഒ​ൻ​പ​ത് ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത വാ​ശി​യേ​റി​യ ആ​ദ്യ​പാ​ദ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം വാ​ട്ട​ർ​ഫോ​ർ​ഡ് ടൈ​ഗേ​ഴ്സ്, ഡ​ബ്ലി​ൻ യു​ണൈ​റ്റ​ഡ് എ​ഫ്സി, ഗാ​ൾ​വേ ഗാ​ല​ക്സി, ഐ​റി​ഷ് ബ്ലാ​സ്റ്റേ​ഴ്സ് വൈ​റ്റ് ടീ​മു​ക​ൾ സെ​മി ഫൈ​ന​ൽ യോ​ഗ്യ​ത നേ​ടി. തു​ട​ർ​ന്നു ന​ട​ന്ന വാ​ശി​യേ​റി​യ ഫൈ​ന​ലി​ൽ ഡ​ബ്ലി​ൻ യു​ണൈ​റ്റ​ഡ് എ​ഫ്സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ഐ​റി​ഷ് ബ്ലാ​സ്റ്റേ​ഴ്സ് വൈ​റ്റ് ജേ​താ​ക്ക​ളാ​യാ​യ​ത്.

സ​മാ​പ​ന ച​ട​ങ്ങി​ൽ ഫി​ൻ​ഗാ​ൾ കൗ​ണ്ടി ഡെ​പ്യൂ​ട്ടി മേ​യ​ർ എ​ഡ്രി​യ​ൻ ഹെ​ഞ്ചി ജേ​താ​ക്ക​ൾ​ക്ക് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. ഒ​പ്പം വി​ജ​യി​ക​ൾ​ക്കു​ള്ള ചെ​ന്പ്ലാ​ങ്കി​ൽ ഗ്രേ​സി ഫി​ലി​പ്പ് മെ​മ്മോ​റി​യ​ൽ കാ​ഷ് അ​വാ​ർ​ഡും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്