ഇം​ഗ്ല​ണ്ടി​ൽ പ​ഴ​യ പ​ത്ത് പൗ​ണ്ട് നോ​ട്ടു​ക​ൾ മാ​റ്റാ​നു​ള്ള സ​മ​യ പ​രി​ധി അ​വ​സാ​നി​ച്ചു
Thursday, March 15, 2018 11:38 PM IST
ല​ണ്ട​ൻ: ചാ​ൾ​സ് ഡാ​ർ​വി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള 10 പൗ​ണ്ട് നോ​ട്ടു​ക​ൾ മാ​റ്റി​യെ​ടു​ക്കു​വാ​നു​ള്ള സ​മ​യ പ​രി​ധി ഫെ​ബ്രു​വ​രി 28 ന് ​അ​വ​സാ​നി​ച്ചു. പ​ക​രം ജെ​യി​ൻ ഓ​സ്റ്റി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പു​തി​യ പോ​ളി​മ​ർ നോ​ട്ടു​ക​ൾ സെ​പ്റ്റം​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നി​രു​ന്നു.

മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഒ​രു ക​ട​ക​ളി​ലും പ​ഴ​യ നോ​ട്ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ൽ ല​ണ്ട​നി​ലെ ബാ​ങ്ക് ഓ​ഫ് ഇം​ഗ്ല​ണ്ടി​ൽ മാ​ത്ര​മാ​യി​രി​ക്കും പ​ഴ​യ നോ​ട്ടു​ക​ൾ മാ​റി​യെ​ടു​ക്കു​വാ​നു​ള്ള അ​വ​സ​രം. ബാ​ങ്കി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് 211 മി​ല്യ​ണ്‍ പ​ഴ​യ നോ​ട്ടു​ക​ൾ ഇ​തു​വ​രെ മ​ട​ങ്ങി​യെ​ത്തി​യി​ട്ടി​ല്ല.

ഇ​തി​നു മു​ന്പ് സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വാ​യി​രു​ന്ന എ​ലി​സ​ബ​ത്ത് ഫ്രൈ​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത 5 പൗ​ണ്ട് നോ​ട്ടു​ക​ൾ പി​ൻ​വ​ലി​ച്ച് വി​ൻ​സ്റ്റ​ൻ ച​ർ​ച്ചി​ലി​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പോ​ളി​മ​ർ നോ​ട്ടു​ക​ൾ രാ​ജ്യ​ത്ത് പു​റ​ത്തി​റ​ക്കി​യി​രു​ന്നു. 2020ൽ ​ഇ​രു​പ​തി​ന്‍റെ പോ​ളി​മ​ർ നോ​ട്ടു​ക​ൾ നി​ല​വി​ൽ വ​രു​മെ​നും 2011ൽ ​പു​റ​ത്തി​റ​ക്കി​യ 50 പൗ​ണ്ടി​ന്‍റെ നോ​ട്ടു​ക​ൾ അ​തേ​പ​ടി തു​ട​രു​മെ​ന്നും ബാ​ങ്ക്.

പു​തി​യ പ​ത്ത് പെ​ൻ​സ് നാ​ണ​യ​ങ്ങ​ൾ ഉ​ട​നെ വി​നി​മ​യ​ത്തി​നെ​ത്തും. ബ്രി​ട്ടീ​ഷ് ജ​ന​ത​യു​ടെ ജീ​വി​ത​ത്തി​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന 26 നാ​ണ​യ​ങ്ങ​ളാ​ണ് പ്ര​ചാ​ര​ത്തി​ലെ​ത്തും. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യി​ലെ എ ​മു​ത​ൽ ഇ​സ്ഡ് വ​രെ​യു​ള്ള അ​ക്ഷ​ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്ത 10 പെ​ൻ​സ് നാ​ണ​യ​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

A ​വ​ട​ക്കി​ന്‍റെ മാ​ലാ​ഖ, B- ​ജ​യിം​സ് ബോ​ണ്ട്, C- ​ക്രി​ക്ക​റ്റ്, Q - ​ക്യൂ, H- ഹൗ​സ് ഓ​ഫ് പാ​ർ​ല​മെ​ന്‍റ് , I- ​ഐ​സ് ക്രീം, O- ഓ​ക്ക് ട്രീ, ​P- പോ​സ്റ്റ് ബോ​ക്സ്, V- ​വി​ല്ലേ​ജ്, Z- ​സീ​ബ്രാ ക്രോ​സ് എ​ന്നി​ങ്ങ​നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ ആ​ലേ​ഖ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ഷി​ജി ചീ​രം​വേ​ലി​ൽ