സിറിയൻ സൈന്യം മുന്നേറുന്നു; കിഴക്കൻ ഗുട്ടായിൽ നിന്നു കൂട്ടപ്പലായനം
Friday, March 16, 2018 9:13 PM IST
ഡമാസ്കസ്: സിറിയൻ വിമതരുടെ പിടിയിലുള്ള കിഴക്കൻ ഗുട്ടായിൽനിന്ന് ഏകദേശം 12,000 പേർ പലായനം ചെയ്തു. തലസ്ഥാനമായ ഡമാസ്കസിനു തൊട്ടടുത്തു കിടക്കുന്ന പ്രദേശമെന്ന നിലയിൽ ഇവിടം തിരിച്ചു പിടിക്കാൻ സിറിയൻ സൈന്യം ശക്തമായ മുന്നേറ്റമാണ് നടത്തിവരുന്നത്.

ഏതാനും ദിവസങ്ങളിലായി കടുത്ത ബോംബാക്രമണങ്ങളാണ് ഇവിടെ തുടരുന്നത്. ഇതിനിടെ ഭക്ഷ്യ വസ്തുക്കളുമായി 25 ലോറികൾ ഇവിടെയെത്തിയിട്ടുമുണ്ട്. എന്നാൽ ആവശ്യമുള്ളതിന്‍റെ ചെറിയ ഭാഗം മാത്രമാണിതെന്ന് റെഡ് ക്രോസ്.

390,000 പേർ കിഴക്കൻ ഗുട്ടായിൽ താമസിക്കുന്നു. ഇവിടെ ഭക്ഷണത്തിനും മരുന്നിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ