ബർലിനിൽ ഭീകരവിരുദ്ധ കേന്ദ്രം
Saturday, March 17, 2018 9:49 PM IST
ബർലിൻ: ജർമൻ തലസ്ഥാനമായ ബർലിനിലെ പഴയ എയർപോർട്ടിനടുത്ത് ഭീകര വിരുദ്ധ കേന്ദ്രം തുടങ്ങുന്നു. 2020ൽ ഇതിന്‍റെ പ്രവർത്തനം ആരംഭിക്കുമെന്നാണ് കരുതുന്നത്.

ഇസ് ലാമിക ഭീകരത കൈകാര്യം ചെയ്യുന്നതിനു മാത്രമായി ഇവിടെ ഒരു നില മാറ്റിവയ്ക്കും. രാജ്യത്തിന്‍റെ മുഴുവൻ ഭീകര വിരുദ്ധ പോരാട്ടങ്ങളുടെയും കേന്ദ്രം ഇവിടേയ്ക്കു മാറും.

1200 ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിക്കുന്നത്. 1920 കളിൽ നിർമിച്ച കെട്ടിടവും ആധുനീക രീതിയിൽ നവീകരിക്കാനുള്ള പ്രവർത്തികൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ ജർമനിയുടെ ഇന്‍റലിജൻസ് സംവിധാനം കുറ്റമറ്റതാണ്. മാത്രവുമല്ല ജർമനി പോലീസ് നെറ്റ്വർക്കിന്‍റെ കീഴിൽ എപ്പോഴും നിരീക്ഷണവിധേയമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് അസ്വഭാവികമായി എന്തെങ്കിലും ഉണ്ടായാൽ ഉടൻതന്നെ പ്രതികരിക്കുകയും സംഭവം മുളയിലെതന്നെ നുള്ളുകയും ചെയ്യുന്നതുകൊണ്ട് ജർമനിയിൽ ഭീകര പ്രവർത്തനങ്ങളിലൂടെയുള്ള ദുരന്തങ്ങൾ ചെറുക്കാൻ എപ്പോഴും സന്നദ്ധമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ