സ്വിറ്റ്സർലൻഡിലെ സീറോ മലബാർ സഭയുടെ വിശുദ്ധവാര ശുശ്രൂഷകൾ
Monday, March 19, 2018 10:45 PM IST
സൂറിച്ച്: സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും നോന്പു കാലത്തിനൊടുവിൽ വിശുദ്ധവാരത്തിലേക്ക് കടക്കാനൊരുങ്ങുന്ന സീറോമലബാർ ക്രൈസ്തവർക്ക് സ്വിറ്റ്സർലൻഡിലെ വിവിധ ദേവാലയങ്ങളിലായി വിശുദ്ധവാര ശുശ്രൂഷകൾ ക്രമീകരിച്ചിരിക്കുന്നതായി സഭാ കോർഡിനേറ്റർ ഫാ. തോമസ് പ്ലാപ്പള്ളി അറിയിക്കുന്നു.

മാർച്ച് 25 ന് ഓശാന ഞായർ ശുശ്രൂഷകൾക്ക് അഭിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആന്‍റണി പാനങ്ങാടൻ മുഖ്യകാർമ്മികനാകും. സൂറിച്ചിലെ സെ. തെരേസ ദേവാലയത്തിൽ ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ശുശ്രൂഷകൾ ആരംഭിക്കുന്നത്.

മാർച്ച് 29 ന് വൈകുന്നേരം 6.30 ന് സെ. തെരേസ ദേവാലയത്തിൽ പെസഹ ശുശ്രൂഷകൾ നടക്കും.
മാർച്ച് 30 ന് ഉച്ചകഴിഞ്ഞ് 3ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ആരംഭിക്കും. ഏപ്രിൽ 1 ഞായറാഴ്ച വൈകുന്നേരം 4.30 ന് സഭയിലെ വിവിധ വൈദികർ സംയുക്തമായി ദിവ്യബലിയർപ്പിച്ച് ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്ക് തുടക്കം കുറിക്കും. അതിനുശേഷം സ്നേഹവിരുന്നും വിവിധ കലാപരിപാടികളും നടക്കും.

നോന്പുകാലം നന്നായി ഒരുങ്ങി വിശുദ്ധവാരത്തിലേക്ക് കടക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി ഫാ. തോമസ് പ്ലാപ്പള്ളി ,ബേബി വട്ടപ്പലം, ജെയിംസ് ചിറപ്പുറത്ത്, അഗസ്റ്റിൻ മാളിയേക്കൽ, സ്റ്റീഫൻ വലിയനിലം എന്നിവർ അറിയിച്ചു.


റിപ്പോർട്ട്: ഷിജി ചീരംവേലിൽ