സ​ണ്‍​ഡേ മെ​ല​ഡി; നി​ങ്ങ​ൾ​ക്കും പാ​ടാ​നൊ​രു പാ​ട്ട്
Monday, March 19, 2018 11:08 PM IST
തി​രു​വ​ന​ന്ത​പു​രം: സ​ണ്‍​ഡേ മെ​ല​ഡി Sunday Melody 1 നി​ങ്ങ​ൾ​ക്കും പാ​ടാ​നൊ​രു പാ​ട്ട്. ക്രി​സ്തീ​യ പാ​ട്ടു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഓ​ണ്‍​ലൈ​ൻ സം​ഗീ​ത പ​രി​പാ​ടി​യു​ടെ പ്ര​ഥ​മ എ​പ്പി​സോ​ഡ് മാ​ർ​ച്ച് 19 ന് ​ആ​രം​ഭി​യ്ക്കും.

Lifedayയും ​തി​രു​വ​ന​ന്ത​പു​ര​ത്തെ MCBS ക​ലാ​ഗ്രാ​മ​വും ഒ​ത്തു​ചേ​രു​ന്ന ഈ ​സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഗാ​നം തി​രു​സ​ഭ​യി​ലെ കു​ടും​ബ​ങ്ങ​ളു​ടെ മ​ദ്ധ്യ​സ്ഥ​നാ​യ വി. ​യൗ​സേ​പ്പി​താ​വി​നെ​ക്കു​റി​ച്ചു​ള്ള പ്രാ​ർ​ത്ഥ​നാ ഗാ​ന​മാ​ണ്. തി​രു​സ​ഭ​യി​ൽ വി. ​യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ​ത്തി​രു​നാ​ൾ മാ​ർ​ച്ച് 19നാ​ണ് ആ​ച​രി​യ്ക്കു​ന്ന​ത്. പാ​ട്ടി​ന്‍റെ ക​രോ​ക്കെ ആ​വ​ശ്യ​മു​ള്ള​വ​ർ Contact No (WhatsApp) : +91 94 95 35 1728/00491774600227 എ​ന്നീ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഗാ​നം: കു​ടും​ബ​ത്തി​ൻ നാ​ഥ​നാം യൗ​സേ​പ്പേ....
https://youtu.be/yuoP164QEnc

ആ​ൽ​ബം: അ​നു​പ​മ​സ്നേ​ഹം
ഗാ​ന​ര​ച​ന: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
സം​ഗീ​തം: ബ്രൂ​ക്ക്സ് വ​ർ​ഗീ​സ്
ആ​ലാ​പ​നം : വി​ൽ​സ​ണ്‍ പി​റ​വം

ബാ​ന​ർ : Kumpil Creations
website:kumpilcreation.com

അ​നു​പ​മ​സ്നേ​ഹം​ന്ധ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബം

1988(യാ​ഗ​വീ​ഥി), 1999(സ്വ​ർ​ഗ്ഗീ​യാ​രാ​മം), 2001(യാ​ഗ​വീ​ഥി 2), 2003 (പാ​രി​ജാ​ത​മ​ല​ർ, സ്വ​ർ​ഗീ​യാ​രാ​മം ര​ണ്ടാം ഭാ​ഗം) എ​ന്നീ വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സ്നേ​ഹ​നാ​ഥ​ന്‍റെ പൂ​ന്തോ​പ്പി​ലെ ന​റു​മ​ല​ർ സു​ഗ​ന്ധ​വു​മാ​യി കു​ന്പി​ൾ ക്രി​യേ​ഷ​ൻ​സ് വീ​ണ്ടും അ​ണി​യി​ച്ചൊ​രു​ക്കി​യ ഏ​റ്റ​വും പു​തി​യ ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന ആ​ൽ​ബ​മാ​ണ് ന്ധ​അ​നു​പ​മ​സ്നേ​ഹം​ന്ധ (സ്വ​ർ​ഗീ​യാ​രാ​മം, മൂ​ന്നാം ഭാ​ഗം).

ര​ച​യി​താ​വും സാ​ഹി​ത്യ​കാ​ര​നും തു​ഞ്ച​ത്ത് എ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ളം സ​ർ​വ്വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​റു​മാ​യ ഡോ. ​കെ. ജ​യ​കു​മാ​റും, ട്യൂ​ബിം​ഗ​ൻ സ​ർ​വ്വ​ക​ലാ​ശാ​ല​യി​ലെ ഗു​ണ്ട​ർ​ട്ട് ചെ​യ​റു​മാ​യ പ്ര​ഫ. ഡോ. ​സ്ക​റി​യ സ​ക്ക​റി​യ​യും ചേ​ർ​ന്ന് ന്ധ​അ​നു​പ​മ​സ്നേ​ഹം​ന്ധ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​ന​ക​ർ​മ്മം നി​ർ​വ​ഹി​ച്ച​ത്. ട്യൂ​ബിം​ഗ​നി​ലെ ഗു​ണ്ട​ർ​ട്ട് ചെ​യ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡോ. ​കെ. ജ​യ​കു​മാ​റി​ൽ നി​ന്നും ജ​ർ​മ​നി​യി​ലെ മു​തി​ർ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും ന്ധ​മൈ​നെ വെ​ൽ​റ്റ്’ മാ​സി​ക​യു​ടെ പ​ത്രാ​ധി​പ​രു​മാ​യ ജോ​സ് പു​ന്നാം​പ​റ​ന്പി​ൽ ആ​ൽ​ബ​ത്തി​ന്‍റെ ആ​ദ്യ​കോ​പ്പി ഏ​റ്റു​വാ​ങ്ങി. ന്ധ​അ​നു​പ​മ​സ്നേ​ഹം​ന്ധ സി​ഡി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റ·ാ​രാ​യ ജെ​ൻ​സ്, ജോ​യ​ൽ കു​ന്പി​ളു​വേ​ലി​ൽ ഡ​യ​റ​ക്ട​ർ ജോ​സ് കു​ന്പി​ളു​വേ​ലി​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഫാ. ​ജി.​ടി ഉൗ​ന്നു​ക​ല്ലി​ലും ജോ​സ് കു​ന്പി​ളു​വേ​ലി​യു​മാ​ണ് ഇ​തി​ലെ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​യ്ക്കു​ന്ന​ത്. പ്ര​തി​ഭാ​ധ​ന​രാ​യ ജോ​ജി ജോ​ണ്‍​സ്, കെ​പി​എ​സി ജോ​ണ്‍​സ​ൻ, സാ​ബു ജോ​ണ്‍, കെ.​ജെ.​ആ​ന്‍റ​ണി എ​ന്നി​വ​രെ കൂ​ടാ​തെ ജ​ർ​മ​ൻ മ​ല​യാ​ളി​യാ​യ ബ്രൂ​ക്ക്സ് വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​രാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​യ്ക്കു​ന്ന​ത്.

രംഗപൂജ, ദിവ്യബലി, ആരാധന, തിരുനാളുകള്‍ തുടങ്ങിയ പരിപാടികള്‍ക്ക്
അനുയോജ്യമായ രീതിയില്‍ തയ്യാറാക്കിയ ക്രിസ്തീയ ഗാനസമാഹാരമാണ് 'അനുപമസ്‌നേഹം'. സിഡി പോസ്റ്റുവഴിയായും ലഭ്യമാണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, 0049 2232962366/0049 1774600227, Email:[email protected], https://www.facebook.com/anupamasneham/

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ