നോ​ന്പു​കാ​ല ധ്യാ​നം ന​യി​ക്കാ​ൻ സ​ക്ക​റി​യാ​സ് മോ​ർ ഫി​ല​ക്സ​സീ​നോ​സ് തി​രു​മേ​നി അ​യ​ർ​ല​ൻ​ഡി​ൽ
Monday, March 19, 2018 11:10 PM IST
ഗാ​ൾ​വേ (അ​യ​ർ​ല​ൻ​ഡ്): ഗാ​ൾ​വേ സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലും ഇ​ടു​ക്കി ഭ​ദ്രാ​സ​നാ​ധി​പ​നും തൂ​ത്തു​ട്ടി മോ​ർ ഗ്രി​ഗോ​റി​യ​ൻ ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റു​മാ​യ സ​ക്ക​റി​യാ​സ് മോ​ർ ഫി​ല​ക്സ​സീ​നോ​സ് തി​രു​മേ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലും എ​ന്നി​സി​ലു​ള്ള സെ​ൻ​റ് ഫ്ളാ​ന്നെ​ൻ​സ് കോ​ള​ജി​ൽ മാ​ർ​ച്ച് 26 , 27, 28 തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന നോ​ന്പു​കാ​ല ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് അ​ഭി. തി​രു​മേ​നി മാ​ർ​ച്ച് 19 നു ​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 12.30 ന് ​എ​ത്തി​ച്ചേ​ർ​ന്നു.

ഡ​ബ്ലി​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന അ​ഭി. തി​രു​മേ​നി​യെ വൈ​ദീ​ക​രും ഭ​ദ്രാ​സ​ന ഭാ​ര​വാ​ഹി​ക​ളും അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ പ​ള്ളി​ക​ളി​ൽ​നി​ന്നു​ള്ള വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഡ​ബ്ലി​നി​ൽ വി​ശ്ര​മി​ച്ച അ​ഭി. തി​രു​മേ​നി തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ അ​യ​ർ​ല​ൻ​ഡി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​താ​യി​രി​ക്കും. മാ​ർ​ച്ച് 25 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ധ്യാ​ന​കേ​ന്ദ്ര​മാ​യ സെ​ൻ​റ് ഫ്ലാ​ന്നെ​ൻ​സ് കോ​ളേ​ജി​ൽ എ​ത്തി​ച്ചേ​രു​ന്ന അ​ഭി. തി​രു​മേ​നി തി​ങ്ക​ളാ​ഴ്ച മു​ത​ൽ തൂ​ത്തു​ട്ടി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ധ്യാ​ന​ഗു​രു​ക്ക·ാ​രാ​യ വ​ന്ദ്യ. കു​രി​യ​ൻ പു​തി​യ​പു​ര​യി​ടം ക​ശീ​ശാ, ജോ​മോ​ൻ പ​റ​യ​ൻ​കു​ഴി ക​ശീ​ശ എ​ന്നി​വ​രോ​ടൊ​പ്പം ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​താ​യി​രി​ക്കും.

വോ​യി​സ് ഓ​ഫ് പീ​സ് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ന​ട​ത്ത​പ്പെ​ടു​ന്ന പ്ര​ത്യേ​ക​ധ്യാ​നം ഇ​തോ​ടൊ​പ്പം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട് .കൂ​ടാ​തെ വേ​ദ​പു​സ്ത​കാ​ധി​ഷ്ഠി​ത ക്ളാ​സു​ക​ൾ ,കൗ​ണ്‍​സി​ലിം​ഗ്, വി. ​കു​ന്പ​സാ​രം, വി. ​കു​ർ​ബാ​ന എ​ന്നി​വ ധ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്ത​പ്പെ​ടു​ന്നു . മാ​ർ​ച്ച് 28നു ​ബു​ധ​നാ​ഴ്ച വൈ​കി​ട്ട് പെ​സ​ഹ കു​ർ​ബാ​ന​യോ​ടെ ധ്യാ​നം സ​മാ​പി​ക്കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ശ്രീ .​വി​നോ​ദ് ജോ​ർ​ജ് (ട്ര​സ്റ്റി ) 0879742875
ശ്രീ .​ബി​ജു തോ​മ​സ് (സെ​ക്ര​ട്ട​റി )0879441587

റി​പ്പോ​ർ​ട്ട്: നോ​ബി സി. ​മാ​ത്യു