സ്മാ​ർ​ട്ടാ​കാ​ൻ 17 റോ​ഡു​ക​ൾ; ന​വീ​ക​ര​ണ​ത്തി​ന് 189 കോ​ടി
Tuesday, March 20, 2018 10:06 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ 17 റോ​ഡു​ക​ൾ സ്മാ​ർ​ട്ടാ​കാ​നൊ​രു​ങ്ങു​ന്നു. അ​ടു​ത്തി​ടെ ന​വീ​ക​രി​ച്ച ച​ർ​ച്ച് സ്ട്രീ​റ്റ് റോ​ഡി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ റോ​ഡു​ക​ൾ ന​വീ​ക​രി​ക്കാ​ൻ ബി​ബി​എം​പി തീ​രു​മാ​നി​ച്ച​ത്. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 189 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.

കൊ​മേ​ഴ്സ്യ​ൽ സ്ട്രീ​റ്റ്, കാ​മ​രാ​ജ് റോ​ഡ്, ഡി​ക്ക​ൻ​സ​ൻ റോ​ഡ്, ഇ​ൻ​ഫ​ൻ​റ​റി റോ​ഡ്, ക​സ്തൂ​ർ​ബ റോ​ഡ്, ക്വീ​ൻ​സ് റോ​ഡ് തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ധാ​ന റോ​ഡു​ക​ൾ. അ​ഞ്ചു പാ​ക്കേ​ജു​ക​ളി​ലാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. 51 കോ​ടി​യു​ടെ ഒ​ന്നാം പാ​ക്കേ​ജി​ൽ കൊ​മേ​ഴ്സ്യ​ൽ സ്ട്രീ​റ്റ്, കാ​മ​രാ​ജ് റോ​ഡ്, അ​ൾ​സൂ​ർ റോ​ഡ്, ഡി​ക്ക​ൻ​സ​ൻ റോ​ഡ് എ​ന്നി​വ​യും 45 കോ​ടി​യു​ടെ ര​ണ്ടാം പാ​ക്കേ​ജി​ൽ ഇ​ൻ​ഫ​ൻ​റ​റി റോ​ഡ്, സെ​ൻ​ട്ര​ൽ സ്ട്രീ​റ്റ്, ബൗ​റിം​ഗ് ഹോ​സ്പി​റ്റ​ൽ റോ​ഡ് എ​ന്നി​വ​യും ഉ​ൾ​പ്പെ​ടു​ന്നു. 36 കോ​ടി വ​ക​യി​രു​ത്തി​യ മൂ​ന്നാം പാ​ക്കേ​ജി​ൽ മി​ല്ലേ​ഴ്സ് റോ​ഡും രാ​ജ്ഭ​വ​ൻ റോ​ഡു​മാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. 28 കോ​ടി​യു​ടെ നാ​ലാം പാ​ക്കേ​ജി​ൽ മ​ഗ്രാ​ത്ത് റോ​ഡ്, കോ​ണ്‍​വ​ൻ​റ് റോ​ഡ്, ഹെ​യ്സ് റോ​ഡ്, വു​ഡ് സ്ട്രീ​റ്റ്, കാ​സി​ൽ സ്ട്രീ​റ്റ്, ടാ​റ്റ ലെ​യ്ൻ എ​ന്നീ റോ​ഡു​ക​ളും 29 കോ​ടി​യു​ടെ അ​ഞ്ചാം പാ​ക്കേ​ജി​ൽ ക​സ്തൂ​ർ​ബ റോ​ഡ്, ക്വീ​ൻ​സ് റോ​ഡ് എ​ന്നി​വ​യു​മാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മേ​യ് മാ​സ​ത്തോ​ടെ പ​ദ്ധ​തി​ക്കാ​യു​ള്ള ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കും.

ച​ർ​ച്ച് സ്ട്രീ​റ്റ് മാ​തൃ​ക​യി​ൽ ന​ട​പ്പാ​ത​യ്ക്ക് വീ​തി​കൂ​ട്ടി​യും തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താ​ൻ പ്ര​ത്യേ​ക ട്രാ​ക്കു​ക​ളും ഒ​രു​ക്കി​യാ​ണ് 17 റോ​ഡു​ക​ളും ന​വീ​ക​രി​ക്കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യാ​കും ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.