ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്‍റെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Tuesday, March 20, 2018 11:17 PM IST
ഫ്രാങ്ക്ഫര്‍ട്ട്: സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജിയന്റെ ഈ വര്‍ഷത്തെ ഓശാന, വിശുദ്ധവാര, ഈസ്റ്റര്‍ ശുശ്രൂഷകള്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിയ്ക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു. ഏവരേയും ഹാശാ ആഴ്ചയിലെ വിശുദ്ധ കര്‍മ്മങ്ങളിലേയ്ക്ക് സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

ഓശാന തിരുനാള്‍

ഓശാന തിരുനാള്‍ ശുശ്രൂഷകള്‍ മാര്‍ച്ച് 25 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഹൈഡല്‍ബര്‍ഗിലെ സെന്റ് ബര്‍ത്തലോമിയോസിലും(St. Bartholomaeus, Wieblingen, Wallstr. 27, 69123 Heidelberg), ഹേര്‍ണെ/ഡോര്‍ട്ടുമുണ്ടില്‍ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ഹെര്‍സ് ജേസു ദേവാലയത്തിലും (Herz-Jesu Kirche, Altenheoferner tSr.31 44623 Herne), ക്രേഫെല്‍ഡില്‍ ഉച്ചകഴിഞ്ഞ് മൂന്നിന്് ജോഹാനസ് ബാപ്റ്റിസ് ദേവാലയത്തില്‍(Johannespltaz 40, 47805 Krefeld) നടക്കും.

ദുഖ:വെള്ളി ശുശ്രൂഷകള്‍

കൊളോണ്‍/ബോണ്‍: ദുഖ:വെള്ളി ശുശ്രൂഷകള്‍ ബോണിലെ സെന്റ് ബാര്‍ബറാ കത്തോലിക്കാ ദേവാലയത്തില്‍ (Reottgner tSr.30,53127 Bonn) മാര്‍ച്ച് 30 വെള്ളിയാഴ്ച രാവിലെ ഒമ്പതിനും, ഫ്രാങ്ക്ഫര്‍ട്ടിലെ പരിപാടികള്‍ ഹെര്‍സ് ജേസു ദേവാലയത്തില്‍ (Herz Jesu Kirche, Eckenheimer Landstrasse 326, 60435 Frankfurt, Eckenheim) രാവിലെ ഒമ്പതിനും, ക്രേഫെല്‍ഡില്‍ ജോഹാനസ് ബാപ്റ്റിസ് ദേവാലയത്തില്‍ (Johannespltaz 40, 47805 Krefeld) രാവിലെ ഒമ്പതിനും ആരംഭിയ്ക്കും.

ഈസ്റ്റര്‍ ശുശ്രൂഷകള്‍

ബോണിലെ സെന്റ് ബാര്‍ബറാ കത്തോലിക്കാ ദേവാലയത്തില്‍ (Reottgner tSr.30,53127 Bonn) ഏപ്രില്‍ 1 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30നും, ഫ്രാങ്ക്ഫര്‍ട്ടില്‍ ഹെര്‍സ് ജേസു ദേവാലയത്തില്‍ (Herz Jesu Kirche, Eckenheimer Landstrasse 326, 60435 Frankfurt, Eckenheim) ഉച്ചകഴിഞ്ഞ് മൂന്നിനും, ക്രേഫെല്‍ഡില്‍ സെന്റ ജോഹാനസ് ദേവാലയത്തില്‍ (St.Johannes Baptist Kirche, Johannes tSr.40, 47805 Krefeld) വൈകുന്നേരം നാലിനും ആരംഭിയ്ക്കും.

വിവരങ്ങള്‍ക്ക്:

Fr.Santhosh Thomas (Frankfurt) 017680383083,
HEIDELBERG : Aleyamma Isaac 06221470149,Varghese Charivuparampil 072746229,
BONN : VargheseKarnasseril 0223345668, Ammini Mathew 0228643455,
KREFELD:Paul Markes 02162 979345, Georgekutty Kochethu02151316522,
DORTMUND:Varghese Ottathengil 052526863942, MathewCheruthottunkel 0201480176,
FRANKFURT / MAINZ:KoshyThottathil 061099669357, Brooz Kanjirathamannil 01627384737.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍