സെ​ൻ​ട്ര​ൽ മാ​ഞ്ച​സ്റ്റ​ർ സീ​റോ മ​ല​ബാ​ർ ക​മ്യൂ​ണി​റ്റി​യു​ടെ വി​ശു​ദ്ധ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ൾ
Tuesday, March 20, 2018 11:21 PM IST
ലോം​ഗ്സൈ​റ്റ്: സെ​ൻ​ട്ര​ൽ മാ​ഞ്ച​സ്റ്റ​ർ സീ​റോ മ​ല​ബാ​ർ ക​മ്മ്യൂ​ണി​റ്റി​യു​ടെ 2018ലെ ​പീ​ഡാ​നു​ഭ​വ ഉ​യി​ർ​പ്പു​തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ മാ​ർ​ച്ച് 25ന് ​ഓ​ശാ​ന ഞാ​യ​റാ​ഴ്ച ശു​ശ്രൂ​ഷ​ക​ളോ​ടെ ആ​രം​ഭി​ക്കും. റ​വ. ഫാ. ​പ്ര​തീ​ഷ് പു​ളി​യ്ക്ക​ൽ സി​എം​ഐ ആ​ണ് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് മു​ഖ്യ​കാ​ർ​മി​ക​നാ​കു​ന്ന​ത്.

ഓ​ശാ​ന​ത്തി​രു​നാ​ൾ മാ​ർ​ച്ച് 25 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 ന് ​ആ​രം​ഭി​ക്കും. കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പും മ​റ്റ് ശു​ശ്രൂ​ഷ​ക​ളും ഉ​ണ്ടാ​യി​രി​ക്കും. കാ​ൽ​ക​ഴു​ക്ക​ൽ, പെ​സ​ഹാ വ്യാ​ഴം തി​രു​ക​ർ​മ്മ​ങ്ങ​ൾ മാ​ർ​ച്ച് 29 വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​ത്തി​നാ​യി​രി​ക്കും. ദി​വ്യ​ബ​ലി​ക്കും ശു​ശ്രൂ​ഷ​ക​ൾ​ക്കും ശേ​ഷം പെ​സ​ഹാ അ​പ്പം ആ​ശീ​ർ​വ​ദി​ക്കു​ന്ന​തും, വി​ത​ര​ണം ചെ​യ്യു​ന്ന​തു​മാ​ണ്. ക​ർ​ത്താ​വി​ന്‍റെ കാ​ൽ​വ​രി​കു​ന്നി​ലേ​ക്കു​ള്ള പീ​ഡാ​നു​ഭ​വ ച​രി​ത്ര​വാ​യ​ന കു​രി​ശു​മു​ത്ത​ൽ തി​രു​ക​ർ​മ്മ​ങ്ങ​ൾ മാ​ർ​ച്ച് 30 ദുഃ​ഖ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 9.30ന് ​ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി​വി​ത​ര​ണ​ത്തോ​ടു കൂ​ടി ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ സ​മാ​പി​ക്കും.

ഈ​ശോ​യു​ടെ തി​രു​വു​ത്ഥാ​ന ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച രാ​ത്രി 11ന് ​ആ​രം​ഭി​ക്കും. ഉ​യി​ർ​പ്പ് തി​രു​നാ​ളോ​ട് കൂ​ടി ഈ ​വ​ർ​ഷ​ത്തെ വ​ലി​യ നോ​ന്പാ​ച​ര​ണ​ത്തി​ന് പ​രി​സ​മാ​പ്തി​യാ​കും. ലോം​ഗ്സൈ​റ്റി​ലെ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ലാ​യി​രി​ക്കും ഓ​ശാ​ന ഞാ​യ​ർ മു​ത​ൽ ഉ​യി​ർ​പ്പ് തി​രു​നാ​ൾ വ​രെ​യു​ള്ള എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും ന​ട​ത്ത​പ്പെ​ടു​ന്ന​ത്. വി​ശു​ദ്ധ​വാ​ര​തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്ക് ചേ​ർ​ന്ന് അ​നു​ഗ്ര​ഹ​ങ്ങ​ൾ പ്രാ​പി​ക്കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും വ​ള​രെ സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്ന​താ​യി പാ​രീ​ഷ് ക​മ്മി​റ്റി​ക്ക് വേ​ണ്ടി ട്ര​സ്റ്റി​മാ​ർ അ​റി​യി​ക്കു​ന്നു.

ദേ​വാ​ല​യ​ത്തി​ന്‍റെ വി​ലാ​സം:
St .Joseph Church, Portland crescent , Longsight , M13 0BU.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഹാ​ൻ​സ് ജോ​സ​ഫ് : 7951222 331
വ​ർ​ഗീ​സ് കോ​ട്ട​യ്ക്ക​ൽ: 7812365564

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് വ​ർ​ഗീ​സ്