ബ്രെ​ക്സി​റ്റ് ട്രാ​ൻ​സി​ഷ​ൻ സ​മ​യം: യു​കെ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ധാ​ര​ണ​യി​ൽ
Tuesday, March 20, 2018 11:36 PM IST
ല​ണ്ട​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ അം​ഗ​ത്വം ഉ​പേ​ക്ഷി​ക്കാ​നു​ള്ള ബ്രി​ട്ട​ന്‍റെ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സ​മ​യ​മ​ക്ര​മ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​രു​പ​ക്ഷ​വും ഏ​റെ​ക്കു​റെ ധാ​ര​ണ​യി​ലെ​ത്തി. ബ്രെ​ക്സി​റ്റ് ന​ട​പ​ടി​ക്ര​മ​ത്തി​ൽ നി​ർ​ണാ​യ​ക ഘ​ട​ക​മാ​ണി​തെ​ന്ന് ച​ർ​ച്ച​ക​ൾ​ക്ക് ഇ​രു​പ​ക്ഷ​ത്തു​നി​ന്നും നേ​തൃ​ത്വം ന​ൽ​കു​ന്ന മി​ച്ച​ൽ ബാ​ർ​നി​യ​റും ഡേ​വി​ഡ് ഡേ​വി​സും വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​ക്കം ചി​ല സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ഇ​നി​യും ധാ​ര​ണ​യാ​യി​ട്ടു​മി​ല്ല. സ്കോ​ട്ട്ല​ൻ​ഡി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല ഈ ​ക​രാ​റി​നെ​തി​രേ രൂ​ക്ഷ​മാ​യാ​ണ് പ്ര​തി​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 2021 വ​രെ യു​കെ​യു​ടെ അ​നു​മ​തി​യോ​ടെ മാ​ത്ര​മേ സ്കോ​ട്ടി​ഷ് സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ സാ​ധി​ക്കൂ എ​ന്ന നി​ബ​ന്ധ​ന​യാ​ണ് അ​വ​രെ പ്ര​കോ​പി​പ്പി​ക്കു​ന്ന​ത്.

ഭാ​വി​യി​ൽ യൂ​റോ​പ്യ​ൻ യൂ​ണി​നു​മാ​യി രൂ​പീ​ക​രി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ബ​ന്ധ​ത്തി​ന്‍റെ അ​ടി​ത്ത​റ ഇ​പ്പോ​ഴ​ത്തെ ക​രാ​റി​ലാ​യി​രി​ക്കു​മെ​ന്ന് ബ്രി​ട്ട​ന്‍റെ ബ്രെ​ക്സി​റ്റ് സെ​ക്ര​ട്ട​റി ഡേ​വി​ഡ് ഡേ​വി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഈ ​ക​രാ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ല്ലാ​മാ​യെ​ന്നു ക​രു​താ​നാ​വി​ല്ലെ​ന്ന് യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ പ്ര​തി​നി​ധി സം​ഘ​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന ബാ​ർ​നി​യ​ർ മു​ന്ന​റി​യി​പ്പും ന​ൽ​കി.

2019 മാ​ർ​ച്ച് 19 ആ​ണ് ബ്രെ​ക്സി​റ്റ് ദി​വ​സം. അ​ന്നു മു​ത​ൽ 2020 ഡി​സം​ബ​ർ 31 വ​രെ​യാ​യി​രി​ക്കും ട്രാ​ൻ​സി​ഷ​ൻ സ​മ​യം. ഈ ​കാ​ലാ​വ​ധി​ക്കു​ള്ളി​ൽ യു​കെ​യി​ലെ​ത്തു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പൗ​ര​ൻ​മാ​ർ​ക്ക് അ​തി​നു മു​ൻ​പു വ​ന്ന​വ​ർ​ക്കു​ള്ള അ​തേ സൗ​ക​ര്യ​ങ്ങ​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭ്യ​മാ​യി​രി​ക്കും.

ട്രാ​ൻ​സി​ഷ​ൻ സ​മ​യ​ത്ത് യു​കെ​യ്ക്ക് സ്വ​ന്ത​മാ​യ വ്യാ​പാ​ര ക​രാ​റു​ക​ൾ രൂ​പീ​ക​രി​ക്കു​ക​യോ പു​തു​ക്ക​ക​യോ ഒ​പ്പു​വ​യ്ക്കു​ക​യോ ചെ​യ്യാം. അ​തേ​സ​മ​യം, യൂ​റോ​പ്യ​ൻ യൂ​ണി​യ​ന് മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള വ്യാ​പാ​ര ക​രാ​റു​ക​ളി​ൽ പ​ങ്കാ​ളി​യാ​യി തു​ട​രു​ക​യും ചെ​യ്യാം.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ