ബി​എം​ഡ​ബ്ല്യു ആ​സ്ഥാ​ന​ത്ത് റെ​യ്ഡ്
Wednesday, March 21, 2018 11:30 PM IST
മ്യൂ​ണി​ക്ക്: പ്ര​മു​ഖ കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ബി​എം​ഡ​ബ്ല്യു​വി​ന്‍റെ ജ​ർ​മ​നി​യി​ലെ ആ​സ്ഥാ​ന​ത്ത് പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി. മ​ലി​നീ​ക​ര​ണം കു​റ​ച്ചു കാ​ണി​ക്കാ​ൻ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​പ്പു ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

നൂ​റോ​ളം പോ​ലീ​സു​കാ​രും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​ത്. മ്യൂ​ണി​ക്കി​ലാ​ണ് ക​ന്പ​നി​യു​ടെ ജ​ർ​മ​ൻ ആ​സ്ഥാ​നം. എ​ൻ​ജി​ൻ നി​ർ​മാ​ണ കേ​ന്ദ്ര​മാ​യ ഓ​സ്ട്രി​യ​യി​ലെ ഒ​രു സൈ​റ്റി​ൽ റെ​യ്ഡ് ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം.

2015ൽ ​ഫോ​ക്സ് വാ​ഗ​ൻ ന​ട​ത്തി​യ കു​റ്റ​സ​മ്മ​ത​ത്തി​ലൂ​ടെ​യാ​ണ് മ​ലി​നീ​ക​ര​ണ ത​ട്ടി​പ്പ് വി​വാ​ദം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. പ​ല പ്ര​മു​ഖ ക​ന്പ​നി​ക​ളും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​തു ന​ട​ത്തി​വ​ന്ന​തെ​ന്നു പി​ന്നീ​ട് സൂ​ച​ന​ക​ൾ ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ