ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥി​ത്വ അ​പേ​ക്ഷ​ക​ൾ ജ​ർ​മ​നി​ക്ക്, ര​ണ്ടാ​മ​ത് ഇ​റ്റ​ലി
Wednesday, March 21, 2018 11:32 PM IST
ബ​ർ​ലി​ൻ: ക​ഴി​ഞ്ഞ വ​ർ​ഷം വി​ദേ​ശി​ക​ളി​ൽ​നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഭ​യാ​ർ​ഥി​ത്വ അ​പേ​ക്ഷ​ക​ൾ ല​ഭി​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യം ജ​ർ​മ​നി. ഇ​റ്റ​ലി​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.

28 അം​ഗ​രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ ആ​ദ്യ​മാ​യി അ​ഭ​യാ​ർ​ഥി​ത്വ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. എ​ന്നാ​ൽ, ഇ​റ്റ​ലി​യി​ലേ​തു മാ​ത്ര​മാ​യി ക​ണ​ക്കാ​ക്കി​യാ​ൽ നാ​ലു ശ​ത​മാ​നം വ​ർ​ധ​ന​യും കാ​ണു​ന്നു. ആ​ദ്യ​മാ​യി ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ കാ​ര്യ​ത്തി​ലും ജ​ർ​മ​നി ത​ന്നെ മു​ന്നി​ൽ. ആ​കെ അ​പേ​ക്ഷ​ക​ളി​ൽ 30.5 ശ​ത​മാ​നം ഇ​വി​ടെ​യാ​ണ് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാ​മ​തു​ള്ള ഇ​റ്റ​ലി​യി​ൽ 19.5 ശ​ത​മാ​ന​വും മൂ​ന്നാ​മ​തു​ള്ള ഫ്രാ​ൻ​സി​ൽ 14 ശ​ത​മാ​ന​വും.

നൈ​ജീ​രി​യ​ക്കാ​രാ​ണ് ഇ​റ്റ​ലി​യി​ൽ അ​ഭ​യാ​ർ​ഥി​ത്വ അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ന്ന​വ​രി​ൽ ഭൂ​രി​പ​ക്ഷം, 20 ശ​ത​മാ​നം പേ​ർ. ബം​ഗ്ലാ​ദേ​ശി​ൽ​നി​ന്നു​ള്ള​വ​ർ പ​ത്തു ശ​ത​മാ​ന​വും പാ​ക്കി​സ്ഥാ​നി​ക​ൾ ഏ​ഴു ശ​ത​മാ​ന​വും വ​രും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ