ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​നി അ​ത്യാ​ധു​നി​ക സ്ക്രീ​നിം​ഗ് മെ​ഷീ​നു​ക​ൾ
Thursday, March 22, 2018 11:11 PM IST
ബം​ഗ​ളൂ​രു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ല​ഗേ​ജ് പ​രി​ശോ​ധ​ന​യ്ക്കാ​യി 14 അ​ത്യാ​ധു​നി​ക സ്ക്രീ​നിം​ഗ് മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. യാ​ത്ര​ക്കാ​രു​ടെ ബാ​ഗു​ക​ൾ സ്കാ​നിം​ഗ് മെ​ഷീ​നി​ലേ​ക്കും തി​രി​ച്ച് യാ​ത്ര​ക്കാ​രു​ടെ കൈ​യി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നാ​യാ​ണ് പു​തി​യ യ​ന്ത്രം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ ര​ണ്ടു യ​ന്ത്ര​ങ്ങ​ളാ​ണ് ഇ​തി​നാ​യി ഉ​ള്ള​ത്.

പു​തി​യ യ​ന്ത്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ മ​നു​ഷ്യ​സ​ഹാ​യ​മി​ല്ലാ​തെ ബാ​ഗു​ക​ൾ സ്കാ​നിം​ഗ് മെ​ഷീ​നി​ലേ​ക്കും അ​വി​ടു​ന്ന് തി​രി​കെ​യും എ​ത്തി​ക്കാ​ൻ ക​ഴി​യും. സം​ശ​യ​മു​ള്ള ബാ​ഗു​ക​ൾ പ്ര​ത്യേ​കം മാ​റ്റി​വ​യ്ക്കാ​നും യ​ന്ത്ര​ത്തി​നു ക​ഴി​യും. യു​കെ​യി​ൽ നി​ന്നാ​ണ് പു​തി​യ യ​ന്ത്ര​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത്. 18 മാ​സ​ത്തി​നു​ള്ളി​ൽ മു​ഴു​വ​ൻ യ​ന്ത്ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.