ഗാ​ൾ​വേ പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​യും പി​താ​ക്കന്മാരു​ടെ സം​യു​ക്ത ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും
Thursday, March 22, 2018 11:20 PM IST
ഗാ​ൾ​വേ(​അ​യ​ർ​ല​ൻ​ഡ്): ഗാ​ൾ​വേ സെ​ന്‍റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ഓ​ശാ​ന ശു​ശ്രൂ​ഷ​യും സു​റി​യാ​നി സ​ഭ​യെ ദീ​ഘ​കാ​ലം സ​ത്യ​വി​ശ്വാ​സ​ത്തി​ൽ ന​യി​ച്ച പി​താ​ക്ക·ാ​രാ​യ പ​രി. മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് സാ​ഖാ പ്ര​ഥ​മ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ, പ​രി. സ്ലീ​ബാ മോ​ർ ഒ​സ്ത്താ​ത്തി​യോ​സ് ബാ​വ, അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ കൂ​റീ​ലോ​സ് തി​രു​മേ​നി എ​ന്നി​വ​രു​ടെ സം​യു​ക്ത ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9ന് ​ന​ട​ത്ത​പ്പെ​ടും.

ക​ർ​ത്താ​വി​ന്‍റെ യെ​രു​ശ​ലേം ദേ​വാ​ല​യ​ത്തി​ലേ​ക്കു​ള്ള രാ​ജ​കീ​യ പ്ര​വേ​ശ​ന​ത്തെ അ​നു​സ്മ​രി​ക്കു​ന്ന​താ​ണ് ഓ​ശാ​ന​യു​ടെ ശു​ശ്രൂ​ഷ​ക​ൾ. പ​രി. മോ​റാ​ൻ മോ​ർ ഇ​ഗ്നാ​ത്തി​യോ​സ് സാ​ഖാ പ്ര​ഥ​മ​ൻ ബാ​വ 1980 മു​ത​ൽ 2014 വ​രെ ആ​ക​മാ​ന സു​റി​യാ​നി​സ​ഭ​യെ ഭ​രി​ച്ചി​രു​ന്ന 122ാമ​ത്തെ അ​ന്ത്യോ​ഖ്യാ​യു​ടെ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യാ​ണ്. പ​രി. പി​താ​വ് 2014 മാ​ർ​ച്ച് 21നു ​ജ​ർ​മ്മി​നി​യി​ൽ വ​ച്ചു കാ​ലം​ചെ​യ്തു. സി​റി​യ​യി​ലെ ഡ​മാ​സ്ക​സി​ലു​ള്ള പാ​ത്രി​യ​ർ​ക്ക​ൽ അ​ര​മ​ന​യി​ൽ മു​ൻ​ഗാ​മി​ക​ളു​ടെ നി​ര​യി​ൽ ക​ബ​റ​ട​ക്ക​പ്പെ​ട്ടു.

പ​രി. സ്ലീ​ബാ മോ​ർ ഒ​സ്ത്താ​ത്തി​യോ​സ് ബാ​വ ശെ​മ്മാ​ശ​നാ​യി​രി​ക്കു​ന്പോ​ൾ പാ​ത്രി​യ​ർ​ക്കാ പ്ര​തി​നി​ധി അ​ഭി. ശെ​മ​വൂ​ൻ മോ​ർ അ​ത്താ​നാ​സി​യോ​സ് തി​രു​മേ​നി​യോ​ടൊ​പ്പം 1881ൽ ​മ​ല​ങ്ക​ര​യി​ൽ എ​ത്തു​ക​യും 1889ൽ ​പാ​ത്രി​യ​ർ​ക്കാ പ്ര​തി​നി​ധി​യു​ടെ അ​കാ​ല​നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന് മ​ല​ങ്ക​ര​യി​ലു​ട​നീ​ളം സു​വി​ശേ​ഷീ​ക​ര​ണ​ത്തി​നാ​യി പു​റ​പ്പെ​ടു​ക​യും ചെ​യ്തു. 1906 ൽ ​തി​രി​കെ​ച്ചെ​ല്ലാ​നു​ള്ള പ​രി. പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ ക​ൽ​പ്പ​ന ല​ഭി​ക്കു​ക​യും 25 വ​ർ​ഷ​ത്തെ മ​ല​ങ്ക​ര​യി​ലെ ആ​ത്മീ​യ ജീ​വി​ത​ത്തി​നു ശേ​ഷം ഇ​റാ​ഖി​ലു​ള്ള ദ​യ​റാ​യി​ലേ​ക്കു മ​ട​ങ്ങി​പ്പോ​കു​ക​യും ചെ​യ്തു . തു​ട​ർ​ന്ന് വൈ​ദീ​ക​നാ​യും റ​ന്പാ​നാ​യും ഉ​യ​ർ​ത്ത​പ്പെ​ട്ട അ​ദ്ദേ​ഹം 1908ൽ ​സ്ലീ​ബാ മോ​ർ ഒ​സ്ത്താ​ത്തി​യോ​സ് എ​ന്ന പേ​രി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യും തു​ട​ർ​ന്ന് ഭാ​ര​ത​ത്തി​ലെ പാ​ത്രി​യ​ർ​ക്കാ പ്ര​തി​നി​ധി​യാ​യും നി​യ​മി​ക്ക​പ്പെ​ട്ടു വീ​ണ്ടും മ​ല​ങ്ക​ര​യു​ടെ മ​ണ്ണി​ൽ ആ​ഗ​ത​നാ​യി. മ​ല​ങ്ക​ര​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട പ​രി. പി​താ​വ് 1930 മാ​ർ​ച്ച് 19ന് ​കാ​ലം ചെ​യ്തു ആ​ർ​ത്താ​റ്റ് സെ​ൻ​റ് മേ​രീ​സ് സിം​ഹാ​സ​ന പ​ള്ളി​യി​ൽ ക​ബ​റ​ട​ക്ക​പ്പെ​ടു​ക​യും 2000മാ​ണ്ടി​ൽ അ​ദ്ദേ​ഹ​ത്തെ പ​രി​ശു​ദ്ധ​നാ​യി പ്ര​ഖ്യാ​പി​ക്കു​ക​യും 2008 മു​ത​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ നാ​മം വി. ​കു​ർ​ബാ​ന​മ​ധ്യേ അ​ഞ്ചാം തു​ബ്ദെ​നി​ൽ സ്മ​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു.

കൊ​ല്ലം, നി​ര​ണം, തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ങ്ങ​ളു​ടെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി 1974ൽ ​പ​രി. പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യാ​ൽ വാ​ഴി​ക്ക​പ്പെ​ട്ട അ​ഭി. കു​ര്യാ​ക്കോ​സ് മോ​ർ കൂ​റീ​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത തെ​ക്ക​ൻ ഭ​ദ്രാ​സ​ന​ങ്ങ​ളെ സ​ത്യ​വി​ശ്വാ​സ​ത്തി​ൽ ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​ൻ തീ​വ്ര​പ​രി​ശ്ര​മം ന​ട​ത്തി. സ്വ​ന്തം കു​ടും​ബ​വി​ഹി​തം പോ​ലും സ​ഭ​യു​ടെ വ​ള​ർ​ച്ച​ക്കാ​യി ചെ​ല​വ​ഴി​ച്ച തി​രു​മേ​നി സ​ണ്‍​ഡേ സ്കൂ​ൾ പ്ര​സ്ഥാ​ന​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി ദീ​ർ​ഘ​നാ​ൾ ശു​ശ്രൂ​ഷി​ച്ചു. അ​ഭി. പി​താ​വ് 1995 മാ​ർ​ച്ച് 21 ന് ​കാ​ലം ചെ​യ്തു അ​ടൂ​ർ ദ​യ​റാ​യി​ൽ ക​ബ​റ​ട​ക്ക​പ്പെ​ട്ടു.

മാ​ർ​ച്ച് 24ന് ​വി. കു​ർ​ബാ​ന​യ്ക്കും ഓ​ശാ​ന​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ൾ​ക്കും വ​ന്ദ്യ. കു​രി​യ​ൻ പു​തി​യ​പു​ര​യി​ടം ക​ശീ​ശാ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​ണെ​ന്ന് വി​കാ​രി ജോ​ബി​മോ​ൻ സ്ക​റി​യ ക​ശീ​ശ അ​റി​യി​ച്ചു. വി .​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം പ​രി. പി​താ​ക്ക​മാ​രു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക ധൂ​പ​പ്രാ​ർ​ത്ഥ​ന​യും നേ​ർ​ച്ച​വി​ള​ന്പും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്നു ട്ര​സ്റ്റി വി​നോ​ദ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി .ബി​ജു തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: നോ​ബി സി. ​മാ​ത്യു