ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​ര​ണം ദു​ബാ​യ് കെഎം​സി​സി​യി​ൽ
Thursday, March 22, 2018 11:46 PM IST
ദു​ബാ​യ്: വേ​ൾ​ഡ് വൈ​ഡ് ഫ​ണ്ട് ഫോ​ർ നേ​ച്ച​ർ എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​ത്ത് ഉ​ട​നീ​ളം മാ​ർ​ച്ച് 28ന് ​ശ​നി​യാ​ഴ്ച ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ക്കു​ക​യാ​ണ്. പ്ര​സ്തു​ത പ​രി​പാ​ടി​ക​ളി​ൽ എ​ല്ലാ വ​ർ​ഷ​ത്തേ​യും പോ​ലെ ദു​ബാ​യ് കെഎം​സി​സി​​യും പ​ങ്കാ​ളി​യാ​വു​ന്നു. 2007ൽ ​ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ൽ ആ​രം​ഭി​ച്ച ഈ ​പ്ര​വ​ർ​ത്ത​നം ലോ​കം മു​ഴു​വ​ൻ വ്യാ​പി​ച്ചി​രി​ക്കുകയാ​ണ്.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം ആ​ഗോ​ള ത​ല​ത്തി​ൽ ഗൗ​ര​വ​മാ​യി ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് ഈ ​ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​രി​ക്കു​ന്ന​ത്. ഈ ​പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​ചാ​ര​ണ​ത്തി​ൽ യു​എ​ഇ ഗ​വ​ണ്‍​മെ​ന്‍റും ക​ന്പ​നി​ക​ളും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും പ​ങ്കാ​ളി​ക​ളാ​വു​ക​യാ​ണ്.

ശൈ​ഖ് സാ​യി​ദ് വ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കി​യും ദു​ബാ​യ് ക​ഐം​സി​സി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും രാ​ത്രി 8.30 മു​ത​ൽ 9.30 വ​രെ വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ർ​ത്തി വ​ച്ചു ലോ​ക​ത്ത് ന​ട​ക്കു​ന്ന ഈ ​പ​രി​പാ​ടി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്ന് പ്ര​സി​സ​ന്‍റ് പി.​കെ. അ​ൻ​വ​ർ ന​ഹ, ആ​ക്ടിം​ഗ് ജ​ന: സെ​ക്ര​ട്ട​റി ഇ​സ്മ​യി​ൽ ഏ​റാ​മ​ല എ​ന്നി​വ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു. പ്ര​സ്തു​ത ഭൗ​മ മ​ണി​ക്കൂ​ർ ആ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ച്ച് 28 ശ​നി​യാ​ഴ്ച രാ​ത്രി 8.30 ന് ​അ​ൽ ബ​റാ​ഹ കെഎം​സി​സി​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ത്തു​ള്ള ത​യ്യി​ൽ