കേം​ബ്ര​ഡ്ജ് അ​ന​ല​റ്റി​ക വി​വാ​ദം: പി​ഴ​വു പ​റ്റി​പ്പോ​യെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ്
Thursday, March 22, 2018 11:52 PM IST
ബ​ർ​ലി​ൻ: കേം​ബ്രി​ഡ്ജ് അ​ന​ല​റ്റി​ക്ക എ​ന്ന ബ്രി​ട്ടീ​ഷ് ക​ന്പ​നി ല​ക്ഷ​ക്ക​ണ​ക്കി​ന് ഫെ​യ്സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യ​തു സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ൽ ഫെ​യ്സ്ബു​ക്കി​ന്‍റെ ഭാ​ഗ​ത്ത് പി​ഴ​വു പ​റ്റി​പ്പോ​യെ​ന്ന് സി​ഇ​ഒ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ്. ഫെ​യ്സ്ബു​ക്കി​നും ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മി​ട​യി​ൽ വി​ശ്വാ​സ വ​ഞ്ച​ന സം​ഭ​വി​ച്ചി​രി​ക്കു​ന്നു എ​ന്നും കു​റ്റ​സ​മ്മ​തം.

ചോ​ർ​ത്തി​യെ​ടു​ത്ത യൂ​സ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് യു​എ​സ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേം​ബ്രി​ഡ്ജ് അ​ന​ല​റ്റി​ക ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ സ്ഥാ​പ​ന​ത്തെ​യാ​ണ് ഇ​ന്ത്യ​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള മു​ന്ന​ണി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ത്ത​ര​ത്തി​ലു​ള്ള വി​വ​രം ചോ​ർ​ത്ത​ൽ ഭാ​വി​യി​ൽ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വ​ശ്യ​മാ​യ നി​ര​വ​ധി മാ​റ്റ​ങ്ങ​ൾ ഫെ​യ്സ്ബു​ക്ക് വ​രു​ത്തു​മെ​ന്ന് സു​ക്ക​ർ​ബ​ർ​ഗ് ഉ​റ​പ്പു ന​ൽ​കു​ന്നു. അ​ല​ക്സാ​ൻ​ഡ​ർ കോ​ഗ​ൻ എ​ന്ന​യാ​ൾ ഡെ​വ​ല​പ് ചെ​യ്ത ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു വി​വ​രം ചോ​ർ​ത്ത​ൽ എ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഫെ​യ്സ്ബു​ക്കും കേം​ബ്രി​ഡ്ജ് അ​ന​ല​റ്റി​ക്ക​യും ചേ​ർ​ന്ന് ത​ന്നെ ബ​ലി​യാ​ടാ​ക്കു​ക​യാ​ണെ​ന്ന് കോ​ഗ​ൻ ആ​രോ​പി​ക്കു​ന്നു.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ