ക​ത്ത് വി​വാ​ദം: വ​ത്തി​ക്കാ​ൻ മാ​ധ്യ​മ മേ​ധാ​വി രാ​ജി​വ​ച്ചു
Thursday, March 22, 2018 11:54 PM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: മു​ൻ മാ​ർ​പാ​പ്പ ബ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ ഇ​പ്പോ​ഴ​ത്തെ മാ​ർ​പാ​പ്പ ഫ്രാ​ൻ​സി​സ് ഒ​ന്നാ​മ​നെ​ക്കു​റി​ച്ച് ത​യാ​റാ​ക്കി​യ ക​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ മ​റ​ച്ച് പ്ര​സി​ദ്ധീ​ക​ര​ണ​ത്തി​നു ന​ൽ​കി​യ​തു സം​ബ​ന്ധി​ച്ച വി​വാ​ദ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ത്തി​ക്കാ​നി​ലെ മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി മോ​ണ്‍. ഡാ​രി​യോ വി​ഗാ​നോ രാ​ജി​വ​ച്ചു.

ക​ത്തി​ൽ കൃ​ത്രി​മം കാ​ണി​ച്ച​ത് വ്യാ​ജ വാ​ർ​ത്ത ച​മ​യ്ക്കു​ന്ന​തി​നു തു​ല്യ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ഫ്രാ​ൻ​സി​സ് പാ​പ്പ​യു​ടെ ദൈ​വ​ശാ​സ്ത്ര പാ​ണ്ഡി​ത്യ​ത്തെ പു​ക​ഴ്ത്തു​ന്ന​താ​യി​രു​ന്നു ക​ത്ത്. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​സ്ത​ക​മൊ​ന്നും താ​ൻ വാ​യി​ച്ചി​ട്ടി​ല്ലെ​ന്നും ബ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ൻ എ​ഴു​തി​യി​രു​ന്നു എ​ന്നും, ഇ​താ​ണ് മ​റ​യ്ക്ക​പ്പെ​ട്ട​തെ​ന്നു​മാ​യി​രു​ന്നു ആ​രോ​പ​ണം.


റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ