ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ ദി​വ്യ​കാ​രു​ണ്യ ധ്യാ​നം മാ​ർ​ച്ച് 23 മു​ത​ൽ 25 വ​രെ
Friday, March 23, 2018 10:25 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: വ​ലി​യ നോ​യ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ൽ സം​ഘ​ടി​പ്പി​യ്ക്കു​ന്ന വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച മു​ത​ൽ 25 വ​രെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ സെ​ന്‍റ് അ​ന്േ‍​റാ​ണി​യൂ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് (St.Antonius Kirche, Alexanderstrasse 25, 60489 ReodelheimFrankfurt) ധ്യാ​നം ന​ട​ക്കു​ന്ന​ത്.

ക്ല​രീ​ഷ്യ​ൻ സ​ഭാം​ഗ​വും പ്ര​ശ​സ്ത വാ​ഗ്മി​യു​മാ​യ ഫാ.​ജോ​യി ചേ​റാ​ടി​യാ​ണ് മൂ​ന്നു ദി​വ​സ​വും വ​ച​ന ചി​ന്ത​ക​ൾ ന​ൽ​കി ധ്യാ​നം ന​യി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 23 വെ​ള്ളി ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ആ​രം​ഭി​യ്ക്കു​ന്ന ധ്യാ​നം വൈ​കി​ട്ട് ആ​റി​ന് സ​മാ​പി​യ്ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​നു തു​ട​ങ്ങു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം 6ന് ​അ​വ​സാ​നി​ക്കും. മാ​ർ​ച്ച് 25 ന് ​ഞാ​യ​റാ​ഴ്ച രാ​വി​ലെ 9ന്് ​ആ​രം​ഭി​യ്ക്കു​ന്ന ധ്യാ​നം വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന കു​രു​ത്തോ​ല പെ​രു​നാ​ളി​നോ​ടു​കൂ​ടി സ​മാ​പി​ക്കും.

മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലും ദി​വ്യ​ബ​ലി​യും, കു​ന്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ​സ്റ്റ​റി​ന് ഒ​രു​ക്ക​മാ​യി​ട്ടു​ള്ള ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ഉ​യി​ർ​പ്പി​ന്‍റെ ചൈ​ത​ന്യ​വും ജീ​വി​ത വി​ശു​ദ്ധി​യും സാ​ധ്യ​മാ​ക്കി കൃ​പ​യു​ടെ അ​നു​ഗ്ര​ഹം നേ​ടു​വാ​നും എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും പ്ര​ത്യേ​കം ക്ഷ​ണി​ക്കു​ന്ന​താ​യി ഫാ.​തോ​മ​സ് ഈ​ഴോ​ർ​മ​റ്റം അ​റി​യി​ച്ചു.

വി​വ​ര​ങ്ങ​ൾ​ക്ക്:

വി​കാ​രി ഫാ. ​തോ​മ​സ് ഈ​ഴോ​ർ​മ​റ്റം സി​എം​എ​ഫ്. 015786559296,
ബി​ജ​ൻ കൈ​ലാ​ത്ത് 01522 9543425.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ