അബർഡീൻ: സ്കോട്ട്ലൻഡിൽ യാക്കോബായ സുറിയാനി സഭയുടെ പീഢാനുഭവവാരം ആചരിക്കുന്ന അബർഡീൻ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും മാർച്ച് 24 ശനിയാഴ്ച മുതൽ 31 വരെ യേശു ക്രിസ്തുവിന്റെ പീഢാനുഭവാരം അബർഡീൻ മസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലൈമെന്റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ.
മാർച്ച് 24 ശനിയാഴ്ച വൈകുന്നേരം 7ന് സന്ധ്യാപ്രാർത്ഥനയും 25 ഞായറാഴ്ച സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ രാവിലെ 11.45ന് പ്രഭാത നമസ്കാരവും ഇസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു, സ്വർഗത്തിൽ സമാധാനം ഉന്നതങ്ങളിൽ സ്തുതി അത്യുന്നതങ്ങളിൽ ഓശാന, ദാവീദിന്റെ പുത്രന് ഓശന എന്നു ആർത്തു പാടുന്ന പ്രദക്ഷിണവും കുരുത്തോല വാഴ്ത്തൽ ശുശ്രൂഷകളും കുരുത്തോല വിതരണവും തുടർന്നു റവ. ഫാ. എൽദോ കക്കാടന്റെ മുഖ്യകാർമികത്വത്തിൽ വി.കുർബാനയും അനുഗ്രഹ പ്രഭാഷണം, ആശീർവാദം എന്നിവ ഉണ്ടായിരിക്കും.
മാർച്ച് 26, 27 തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ വൈകുന്നേരം 6ന് കുന്പസാരവും 7ന് സന്ധ്യാപ്രാർത്ഥനയും സുവിശേഷ പ്രസംഗവും ധ്യാനവും തുടർന്നു കുന്പസാരിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.
മാർച്ച് 27 ചൊവാഴ്ച 6.30 മുതൽ സണ്ഡേസ്കൂൾ കുട്ടികൾക്കായി ഹൂസോയോ പ്രാപിക്കുവാൻ സമയം ക്രമീകരിച്ചിരിക്കുന്നു. എല്ലാ മാതാപിതാക്കളും കുട്ടികളെ പള്ളിയിൽ കൊണ്ടുവരേണ്ടതാണ്.
മാർച്ച് 28 ബുധനാഴ്ച വൈകുന്നേരം 4 മുതൽ സെന്റ് ക്ലെമെന്റ്സ് എപ്പിസ്കോപ്പൽ പള്ളിയിൽ കുന്പസാരവും 6.30ന് സന്ധ്യാ പ്രാർത്ഥനയും പെസഹയുടെ ശുശ്രൂഷകളും പെസഹ കുർബാനയും അപ്പം മുറിക്കലും ഉണ്ടായിരിക്കും.
മാർച്ച് 30 വെള്ളിയാഴ് രാവിലെ 7ന് പ്രഭാത നമസ്കാരവും സ്ലീബാ ആരാധനയുടെ പ്രത്യേക ശുശ്രൂഷ, സ്ലീബാവന്ദനം, സ്ലീബാ ആഘോഷം, കബറടക്ക ശുശ്രൂഷ. തുടർന്നു നമ്മുടെ കർത്താവിനെ ആക്ഷേപിച്ചു ചൊറുക്ക കൊടുത്തതിനെ അനുസ്മരിച്ചു കൊണ്ടു വിശ്വാസികൾ ചൊറുക്ക കുടിച്ചു ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ അവസാനിക്കും.
മാർച്ച് 31 ശനിയാഴ്ച വൈകുന്നേരം 6ന് ഉയർപ്പു പെരുന്നാളിന്റെ ശുശ്രൂഷൾ ആരംഭിക്കും. സന്ധ്യാ പ്രാർത്ഥനയെ തുടർന്ന് ഉയർപ്പിന്റെ പ്രത്യേക ശുശ്രൂഷകളും, വി. കുർബാനയും സ്ലീബാ ആഘോഷം, തുടർന്നു സ്നേഹവിരുന്നോടുകൂടി ഈ വർഷത്തെ പീഢാനുഭവവാരം അവസാനിക്കും.
കഷ്ടാനുഭവ ആചരണത്തിന്റെ എല്ലാ ശുശ്രൂഷകളിലും വി. കുർബാനയിലും കുടുംബസമ്മേതം വന്നു സംബന്ധിച്ചു അനുഗ്രഹിതരാകാൻ സ്കോട്ട്ലൻഡിലും അബർഡീന്റെ പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ സുറിയാനി ക്രിസ്ത്യാനികളെയും യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.
പള്ളിയുടെ വിലാസം:
St .Clements Episcopal Church , Mastrick Drive ,
AB 16 6 UF , Aberdeen , Scotland , UK .
കൂടുതൽ വിവരങ്ങൾക്ക്:
വികാരി: ഫാ. എബിൻ മാർക്കോസ്- 07736547476
സെക്രട്ടറി രാജു വേലംകാല- 07789411249, 01224 680500
ട്രഷറർ- ജോണ് വർഗീസ്- 07737783234. 01224 467104
റിപ്പോർട്ട് : രാജു വേലംകാല