മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥം തേ​ടി​യെ​ത്തു​ന്ന ഭക്തരാൽ എ​യി​ൽ​സ്ഫോ​ർ​ഡ് ജ​ന​സാ​ഗ​ര​മാ​കും
Friday, March 23, 2018 10:36 PM IST
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ പ്ര​ഥ​മ എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ത്ഥാ​ട​നം ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ​നി​റ​വി​ൽ. മേ​യ് 27ന് ​ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​നാ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ രൂ​പ​ത​യു​ടെ എ​ല്ലാ ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള വി​ശ്വാ​സി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത​രും എ​ത്തി​ച്ചേ​രും. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി. ​സൈ​മ​ണ്‍ സ്റ്റോ​ക്ക് പി​താ​വി​നു പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം ന​ൽ​ക​പ്പെ​ട്ട​ത് ഇ​വി​ടെ​വ​ച്ചാ​ണെ​ന്നാ​ണ് വി​ശ്വാ​സം. അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് എ​ല്ലാ​വ​ർ​ഷ​വും ഇ​വി​ടം സ​ന്ദ​ർ​ശി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ പി​താ​വ് അ​ഭി. മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പി​താ​വി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന തി​രു​നാ​ൾ​തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും അ​ൽ​മാ​യ സ​മൂ​ഹ​വും പ​ങ്കു​ചേ​രും. സ​ത​ക്ക് അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ റൈ​റ്റ് റ​വ. പോ​ൾ​മേ​സ​ണ്‍ പി​താ​വ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

വി​ശ്വാ​സ സാ​ഗ​ര​ത്തെ സ്വീ​ക​രി​ക്കു​വാ​നും സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​വാ​നും വേ​ണ്ടി ആ​തി​ഥേ​യ​രാ​യ സ​ത​ക്ക്ചാ​പ്ല​യ​ൻ​സി​യി​ലെ വോ​ളി​യ​ണ്ട​ർ​മാ​ർ ത​യാ​റെ​ടു​പ്പി​ലാ​ണ.് കോ​ച്ചു​ക​ൾ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ൾ​ക്കും​പാ​ർ​ക്കു ചെ​യ്യു​വാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ സ​ഭ ഒ​ന്നാ​കെ ഈ ​പു​ണ്യ​ഭൂ​മി​യി​ലേ​ക്ക് ന​ട​ത്തു​ന്ന പ്ര​ഥ​മ​തീ​ർ​ത്ഥാ​ട​ന​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും ഹൃ​ദ​യ​പൂ​ർ​വ്വം​സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി തി​രു​നാ​ൾ ക​മ്മ​റ്റി​യ്ക്കു വേ​ണ്ടി ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്