ഇ​റ​ക്കു​മ​തി തീ​രു​വി​യി​ൽ നി​ന്ന് യു​എ​സ് യൂ​റോ​പ്യ​ൻ യൂ​ണി​യ​നെ ഒ​ഴി​വാ​ക്കി
Friday, March 23, 2018 10:37 PM IST
ബ​ർ​ലി​ൻ: ക​ടു​ത്ത പ്ര​തി​ഷേ​ധ​ങ്ങ​ളും രൂ​ക്ഷ​മാ​യ തി​രി​ച്ച​ടി​ക​ളെ തു​ട​ർ​ന്നു യൂ​റോ​പ്യ​ൻ യൂ​ണി​യ​നു മേ​ൽ ചു​മ​ത്തി​യ അ​ധി​ക ഇ​റ​ക്കു​മ​തി തീ​രു​വ റ​ദ്ദാ​ക്കാ​ൻ യു​എ​സ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. സ്റ്റീ​ലും അ​ലൂ​മി​നി​യും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു​ള്ള തീ​രു​വ വ​ർ​ധി​പ്പി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​എ​സി​ൽ​നി​ന്നു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​ക്ക് യൂ​റോ​പ്യ​ൻ യൂ​ണി​യ​നും തീ​രു​വ വ​ർ​ധി​പ്പി​ച്ച​തോ​ടെ യു​എ​സ് തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു.

സ്റ്റീ​ലി​ന് 25 ശ​ത​മാ​ന​വും അ​ലൂ​മി​നി​യ​ത്തി​ന് 10 ശ​ത​മാ​ന​വും തീ​രു​വ​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഇ​ത് വെ​ള്ളി​യാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രി​ക്കെ​യാ​ണ് ത​ത്കാ​ലം പി​ൻ​വ​ലി​ക്കു​ന്ന തീ​രു​മാ​നം. മ​റ്റു മാ​ർ​ഗ​ങ്ങ​ൾ ആ​ലോ​ചി​ച്ചു വ​രു​ക​യാ​ണെ​ന്ന് യു​എ​സ് വാ​ണി​ജ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. അ​ർ​ജ​ന്‍റീ​ന, ഓ​സ്ട്രേ​ലി​യ, ബ്ര​സീ​ൽ, ക്യാ​ന​ഡ, മെ​ക്സി​ക്കോ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളെ​യും തീ​രു​വ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ