ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധവാര തിരുക്കർമങ്ങൾ
Saturday, March 24, 2018 7:28 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ ഓശാനയുടെ തിരുക്കർമങ്ങൾ 25നു (ഞായർ) രാവിലെ 10.45ന് മാതാവിന്‍റെ ഗ്രോട്ടോയിൽ കുരുത്തോല വിതരണം, പ്രദിക്ഷണം, ദിവ്യബലി എന്നിവയോടെ ആരംഭിക്കും.

26നു (തിങ്കൾ) വൈകുന്നേരം നാലു മുതൽ 6.30 വരെ കുന്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും.

27നു (ചൊവ്വ) വൈകുന്നേരം ആറിനു കുരിശിന്‍റെ വഴി, വിശുദ്ധ കുർബാന എന്നിവ നടക്കും.

29നു പെസഹായുടെ ശുശ്രൂഷകൾ രാവിലെ 7 നു കാലു കഴുകൽ ശുശ്രുഷ, ദിവ്യബലി, പാനവായന എന്നിവയോടെ ആരംഭിക്കും. വൈകുന്നേരം 6 മുതൽ വിവിധ കുടുംബ യൂണിറ്റുകളിൽ പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷ നടക്കും. 6ന് അർജുൻ നഗർ, 6.30 സരോജിനി നഗർ, 7 ന് ലക്ഷ്മീബായ് നഗർ, 7.30ന് മോത്തിബാഗ് /നാനക്പുര, 8 ന് ആർകെ പുരം സെക്ടർ 9, 12, 8.30ന് ആർകെ പുരം സെക്ടർ 7,8 , 9ന് മൊഹമ്മദ്പുർ, 9.30ന് ആർകെ പുരം സെക്ടർ 1, 6, 10ന് മുനീർക, 10.45ന് കിഷൻഗഞ്ച് കുടുംബ യൂണിറ്റിൽ സമാപിക്കും.

ദുഃഖ വെള്ളി രാവിലെ 7.30ന് കുരിശിന്‍റെ വഴി, പരിഹാര പ്രദക്ഷിണം (ചർച്ച് റോഡിൽ കൂടി) തുടർന്നു പീഡാനുഭവ ചരിത്ര വായന, പീഡാനുഭവ സന്ദേശം, വിശുദ്ധ കുർബാന സ്വീകരണം, കുരിശു ചുംബനം എന്നിവ നടക്കും.

31ന് രാവിലെ 7 ന് ദുഃഖശനിയുടെ തിരുക്കർമങ്ങൾ : പുത്തൻ തീയും വെള്ളം വെഞ്ചരിപ്പ്, ദിവ്യബലി എന്നിവ നടക്കും. വൈകുന്നേരം 5.30ന് ഉയിർപ്പിന്‍റെ തിരുക്കമങ്ങൾ ആരംഭിക്കും.

ഈസ്റ്ററിന്‍റെ ശുശ്രൂഷകൾ ഏപ്രിൽ ഒന്നിനു (ഞായർ) രാവിലെ 1045ന് ആരംഭിക്കും.

വിശുദ്ധവാരത്തിലെ തിരുക്കർമങ്ങളും ആർകെ പുരം സെക്ടർ 2 ലെ സെന്‍റ് തോമസ് ദേവാലയത്തിലാണ് നടക്കുന്നത്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്