ജർമനിയിൽ ഓശാന തിരുനാൾ ആഘോഷം
Saturday, March 24, 2018 9:59 PM IST
ക്രേഫെൽഡ്: കൊളോണിലെ ഇന്ത്യൻ സമൂഹത്തിന്‍റെ ഭാഗമായ ക്രേഫെൽഡ് / മൊൻഷൻഗ്ളാഡ്ബാഹ് കുടുംബസമ്മേളനത്തിന്‍റെ ആഭിമുഖ്യത്തിൽ ഓശാന തിരുനാൾ ആഘോഷിക്കുന്നു.

ക്രേഫെൽഡ് സ്ട്രാറ്റും സെന്‍റ് അന്ത്രയാസ് ദേവാലയത്തിൽ (Legionstr.40,47809 Krefeld-Stratum) ഏപ്രിൽ ~ഒന്പതിന് (ഞായർ) വൈകുന്നേരം 4.30 ന് ഫാ. തോമസ് ചാലിൽ സിഎംഐയുടെ കാർമികത്വത്തിൽ ചടങ്ങുകൾ ആരംഭിക്കും.

വിവരങ്ങൾക്ക്: ജോസഫ് വെള്ളിക്കര 02151 789881, ജോസ് പെണ്ടാനം 02161 630 580.



ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ടിലെ സീറോ മലബാർ സമൂഹത്തിന്‍റെ വിശുദ്ധവാര തിരുക്കർമങ്ങൾ സെന്‍റ് അന്‍റോണിയൂസ് ദേവാലയത്തിൽ നടക്കും.

മാർച്ച് 25 ന് ഓശാന ഞായറാഴ്ച രാവിലെ ഒന്പതിന് ആരംഭിക്കുന്ന വാർഷിക ധ്യാനത്തെ തുടർന്നു വൈകുന്നേരം നാലിന് കുരുത്തോലവെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധ കുർബാന എന്നിവ നടക്കും.

29 ന് പെസഹായുടെ ശുശ്രൂഷകൾ വൈകുന്നേരം ആറിന് ആരംഭിക്കും. കാലുകഴുകൽ ശുശ്രൂഷ, വിശുദ്ധ കുർബാന, അപ്പം മുറിക്കൽ ശുശ്രൂഷ, ആരാധന എന്നിവ നടക്കും.

30 ന് രാവിലെ ഒന്പതിന് ദുഃഖവെള്ളിയുടെ തിരുക്കർമങ്ങൾ ആരംഭിക്കും. കുരിശിന്‍റെ വഴി, ഉച്ചഭക്ഷണം എന്നിവ നടക്കും.

ഏപ്രിൽ ഒന്നിന് ഉയിർപ്പു തിരുനാളിന്‍റെ ശുശ്രൂഷകൾ വൈകുന്നേരം നാലിന് ആരംഭിക്കും. ഉയിർപ്പു തിരുക്കർമങ്ങൾ, ആഘോഷമായ വിശുദ്ധ കുർബാന, അഗാപ്പെ എന്നിവ നടക്കും.

വിവരങ്ങൾക്ക്: Thomas Kurian CMF, 069 61000920/ 01578-6559296,Bijan Kailath 01522 9543425.

Address: St. Antonius Kirche, Alexander Strasse 25, 60489 Frankfurt(M)


കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യൻ കമ്യൂണിറ്റിയുടെ ഓശാന തിരുനാൾ ആചരണം മാർച്ച് 25 ന് (ഞായർ) നടക്കും. രാവിലെ 10നു തുടങ്ങുന്ന ധ്യാനത്തിനുശേഷം വൈകുന്നേരം അഞ്ചിന് ദേവാലയ ഹാളിൽ ഓശാനയുടെ ശുശ്രൂഷകൾ ആരംഭിക്കും. തുടർന്നു പ്രദക്ഷിണത്തോടുകൂടി ദേവാലയത്തിൽ പ്രവേശിച്ച് ദിവ്യബലിയോടെ കർമങ്ങൾ അവസാനിക്കും.

വിശുദ്ധവാരത്തിന്‍റെ ആരംഭം കുറിക്കുന്ന ഓശാനപ്പെരുന്നാളിന്‍റെ ഓർമപുതുക്കാൻ എല്ലാ വിശ്വാസികളേയും കമ്യൂണിറ്റി ചാപ്ളെയിൻ ഫാ. ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ 0221 629868/01789353004, ഡേവീസ് വടക്കുംചേരി (കണ്‍വീനർ) 0221 5904183. വെബ്സൈറ്റ്: www.indischegemeinde.de

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ