സംസ്ഥാനത്തെ ജലാശയങ്ങൾ രാസമാലിന്യഭീഷണിയിൽ
Tuesday, March 27, 2018 11:55 PM IST
ബംഗളൂരു: സംസ്ഥാനത്തെ ജലാശയങ്ങൾ കടുത്ത രാസമാലിന്യ ഭീഷണിയിലെന്ന് പുതിയ റിപ്പോർട്ടുകൾ. രാജ്യത്ത് രാസമാലിന്യങ്ങൾ നിറഞ്ഞ ജലസ്രോതസുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കർണാടകയിലാണെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്‍റെ പുതിയ റിപ്പോർട്ടിൽ പറയുന്നത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുമായി ചേർന്നു നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തൽ. രാജ്യത്തെ 253 നദികളിലും 259 ജലസംഭരണികളിലുമായാണ് പഠനം നടത്തിയത്.

റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ 17 ജലാശയങ്ങളാണ് രാസമാലിന്യ ഭീഷണി നേരിടുന്നത്. ഇവയിൽ ബീമ നദിയാണ് ഏറ്റവും മലിനം. രണ്ടാം സ്ഥാനത്തുള്ള തെലുങ്കാനയിൽ പന്ത്രണ്ടും മൂന്നാം സ്ഥാനത്തുള്ള കേരളത്തിൽ ആറു ജലസ്രോതസുകളും മലിനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.