വിദ്യാരാജഗോപാല മന്ത്രാർച്ചന
Saturday, March 31, 2018 6:36 PM IST
ന്യൂഡൽഹി: ശ്രീമദ് ഭാഗവത സപ്താഹ സമിതിയുടെയും നവോദയം മയൂർ വിഹാർ ഫേസ് 3 യൂണിറ്റിന്‍റെയും സംയുക്താഭിമുഖ്യത്തിൽ മയൂർ വിഹാർ ഫേസ് 3ലെ ഇഷ്ട സിദ്ധി വിനായക ക്ഷേത്രത്തിൽ വിദ്യാരാജഗോപാല മന്ത്രാർച്ചന നടത്തി. മാർച്ച് 25 മുതൽ ഏപ്രിൽ ഒന്നു വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ത്തോടനുബന്ധിച്ചാണ് കുട്ടികളുടെ വിദ്യാഭിവൃത്തിക്കായി വിദ്യാരാജഗോപാല മന്ത്രാർച്ചന സംഘടിപ്പിച്ചത്.

റിപ്പോർട്ട്: പി.എൻ. ഷാജി