കു​റ​ഞ്ഞ നി​ര​ക്ക് വാ​ഗ്ദാ​നം ചെ​യ്ത് പു​തി​യ ഓ​ൺ​ലൈ​ൻ ടാ​ക്സി
Saturday, March 31, 2018 7:26 PM IST
ബം​ഗ​ളൂ​രു: ഊ​ബ​റി​നും ഒ​ല​യ്ക്കും പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ പു​തി​യൊ​രു ഓ​ൺ​ലൈ​ൻ ടാ​ക്സി കൂ​ടി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​ബ്ലി​ക് ടാ​ക്സി എ​ന്ന പേ​രി​ലു​ള്ള ആ​പ്പ് അ​ധി​ഷ്ഠി​ത ടാ​ക്സി സ​ർ​വീ​സ് മ​റ്റ് ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ മൂ​ന്നു യാ​ത്ര​ക​ൾ​ക്ക് 15 ശ​ത​മാ​നം ഇ​ള​വും പ​ബ്ലി​ക് ടാ​ക്സി ന​ല്കു​ന്നു​ണ്ട്.

ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ ര​ഘു, ബ​ര​മെ​ഗൗ​ഡ എ​ന്നി​വ​രാ​ണ് പു​തി​യ ടാ​ക്സി സ​ർ​വീ​സി​നു പി​ന്നി​ൽ. ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കാ​റും ഓ​ട്ടോ​റി​ക്ഷ​യും ബു​ക്ക് ചെ​യ്യാ​നാ​കും. കാ​റി​ന് കി​ലോ​മീ​റ്റ​റി​ന് നാലു രൂപയും ഓട്ടോറിക്ഷയ്ക്ക് ആദ്യ നാലു കിലോമീറ്ററിന് 25 രൂപയുമാണ് ഈടാക്കുന്നത്. കൂടാതെ ആപ്പ് ഡൗൺലോഡ് ചെയ്താൽ 50 രൂപ കാഷ് ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മുതിർന്ന പൗരന്മാർക്കും സ്ത്രീകൾക്കും പ്രത്യേക നിരക്കിളവും പബ്ലിക് ടാക്സി നല്കുന്നു.