വിന്നി മണ്ഡേല അന്തരിച്ചു
Tuesday, April 3, 2018 6:49 PM IST
ജോ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗ്: അ​​​​ന്ത​​​​രി​​​​ച്ച ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല​​​​യു​​​​ടെ മു​​​​ൻ​​​​ഭാ​​​​ര്യ വി​​​​ന്നി മ​​​​ഡി​​​​ക്ക​​​​സേ​​​​ല മ​​​​ണ്ഡേ​​​​ല (81) അ​​​​ന്ത​​​​രി​​​​ച്ചു. ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി രോ​​​​ഗ​​​​ബാ​​​​ധി​​​​ത​​​​യാ​​​​യി​​​​രു​​​​ന്നു. ജോ​​​​ഹ​​​​ന്നാ​​​​സ്ബ​​​​ർ​​​​ഗി​​​​ലെ നെ​​​​റ്റ് കെ​​​​യ​​​​ർ മി​​​​ൽ​​​​പാ​​​​ർ​​​​ക്ക് ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​ൽ തിങ്കളാഴ്ച ഉ​​​​ച്ച​​​​തി​​​​രി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യ​​​​മെ​​​​ന്ന് അ​​​​വ​​​​രു​​​​ടെ വ​​​​ക്താ​​​​വ് വി​​​​ക്ട​​​​ർ ഡ​​​​ലാ​​​​മി​​​​നി അ​​​​റി​​​​യി​​​​ച്ചു.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന​​​​വി​​​​രു​​​​ദ്ധ സ​​​മ​​​ര​​​ത്തി​​​ന്‍റെ മു​​​ൻ​​​നി​​​ര​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും അ​​​​ക്ര​​​​മ​​​​ത്തി​​​​നു കൂ​​​​ട്ടു​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും അ​​​​ഴി​​​​മ​​​​തി​​​​ ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്തെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ കു​​​​ടു​​​​ങ്ങി പൊ​​​​തു​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ​​​​നി​​​​ന്ന് അ​​​​പ​​​​മാ​​​​നി​​​​ത​​​​യാ​​​​യി പു​​​​റ​​​​ത്തു​​​​പോ​​​​കേ​​​​ണ്ടി​​​​വ​​​​ന്ന വി​​​​വാ​​​​ദ നാ​​​​യി​​​​ക​​​​യാ​​​​ണ് വി​​​​ന്നി. ഭ​​​ർ​​​ത്താ​​​വ് ജ​​​യി​​​ലി​​​ലാ​​​യി​​​രു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ പു​​​റ​​​ത്തു​​​നി​​​ന്ന് സ​​​മ​​​രം ചെ​​​യ്ത വി​​​ന്നി​​​യെ രാ​​​ഷ്‌ട്രമാ​​​താ​​​വ് എ​​​ന്നാ​​​ണ് അ​​​നു​​​യാ​​​യി​​​ക​​​ൾ വി​​​ളി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ അ​​​ഴി​​​മ​​​തി​​​യും ധൂ​​​ർ​​​ത്തും അ​​​വ​​​രു​​​ടെ പ്ര​​​ശ​​​സ്തി​​​ക്കു മ​​​ങ്ങ​​​ലേ​​​ല്പി​​​ച്ചു.

നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല-​​​​വി​​​​ന്നി ദാ​​​​ന്പ​​​​ത്യം 38 വ​​​​ർ​​​​ഷം ദീ​​​​ർ​​​​ഘി​​​​ച്ചു. ഇ​​​​തി​​​​ൽ 27വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം നെ​​​​ൽ​​​​സ​​​​ൺ ജ​​​​യി​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്നു.1990​​​​ൽ ജ​​​​യി​​​​ൽ മോ​​​​ചി​​​​ത​​​​നാ​​​​യ നെ​​​ൽ​​​സ​​​ൺ മ​​​ണ്ഡേ​​​ല വി​​​​ന്നി​​​​യു​​​​ടെ കൈ​​​​പി​​​​ടി​​​​ച്ച് പു​​​​റ​​​​ത്തു​​​​വ​​​​രു​​​​ന്ന​ ദൃ​​​ശ്യം ലോ​​​​കം ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് വീ​​​​ക്ഷി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ ര​​​​ണ്ടു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷം ഇ​​​​രു​​​​വ​​​​രും വേ​​​​ർ​​​​പി​​​​രി​​​​ഞ്ഞു. 1996ൽ ​​​​വി​​​​വാ​​​​ഹ മോ​​​​ചി​​​​ത​​​​രാ​​​​യി. 1998ൽ 80-ാം ​​​​വ​​​​യ​​​​സി​​​​ൽ നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല മു​​​​ൻ മൊ​​​​സാം​​​​ബി​​​​ക് പ്ര​​​​സി​​​​ഡ​​​​ന്‍റ് സ​​​​മോ​​​​റ മാ​​​​ച്ചെ​​​​ലി​​​​ന്‍റെ വി​​​​ധ​​​​വ ഗ്രേ​​​​ക്കാ​​​​യെ വി​​​​വാ​​​​ഹം ചെ​​​​യ്തു.2013 ഡി​​​​സം​​​​ബ​​​​റി​​​​ൽ 95-ാംവ​​​​യ​​​​സി​​​​ൽ അ​​​​ന്ത​​​​രി​​​​ച്ച നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല ത​​​​ന്‍റെ വി​​​​ൽ​​​​പ്പ​​​​ത്ര​​​​ത്തി​​​​ൽ വി​​​​ന്നി​​​​യു​​​​ടെ പേ​​​​രു​​​​പോ​​​​ലും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചി​​​​ല്ല.

വ​​​​ർ​​​​ണ​​​​വി​​​​വേ​​​​ച​​​​ന സ​​​​മ​​​​ര​​​​കാ​​​​ല​​​​ത്തു പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ നി​​​​ന്നു കൂ​​​​റു​​​​മാ​​​​റു​​​​ന്ന​​​​വ​​​​രെ നി​​​​ഷ്ഠുര​​​​മാ​​​​യി ശി​​​​ക്ഷി​​​​ക്കാ​​​​ൻ വി​​​​ന്നി മു​​​​ൻ​​​​കൈ​​​​യെ​​​​ടു​​​​ത്തു. വി​​​​ന്നി​​​​യു​​​​ടെ സു​​​​ര​​​​ക്ഷാ​​​​ച്ചു​​​​മ​​​​ത​​​​ല വ​​​​ഹി​​​​ച്ചി​​​​രു​​​​ന്ന മ​​​​ണ്ഡേ​​​​ല യു​​​​ണൈ​​​​റ്റ​​​​ഡ് ഫു​​​​ട്ബോ​​​​ൾ ക്ല​​​​ബ് പ​​​​ല​​​​രെ​​​​യും ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കു​​​​ക​​​​യും കൊ​​​​ല്ലു​​​​ക​​​​യും ചെ​​​​യ്ത​​​​താ​​​​യി ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്നു. നെ​​​​ൽ​​​​സ​​​​ൺ മ​​​​ണ്ഡേ​​​​ല പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷം അ​​​​ല്പ​​​​കാ​​​​ലം വി​​​​ന്നി കാ​​​​ബി​​​​ന​​​​റ്റി​​​​ൽ ഡെ​​​​പ്യൂ​​​​ട്ടി​​​​​മ​​​​ന്ത്രി പ​​​​ദ​​​​വി വ​​​​ഹി​​​​ച്ചെ​​​​ങ്കി​​​​ലും വൈ​​​​കാ​​​​തെ അ​​​​ച്ച​​​​ട​​​​ക്ക​​​​ന​​​​ട​​​​പ​​​​ടി എ​​​​ടു​​​​ത്ത് അ​​​​വ​​​​രെ പു​​​​റ​​​​ത്താ​​​​ക്കി. മോ​​​​ഷ​​​​ണം, വ​​​​ഞ്ച​​​​ന, അ​​​​ഴി​​​​മ​​​​തി​​​​ക്കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്ത​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2003ൽ ​​​​അ​​​​വ​​​​ർ എം​​​​പി​​​​സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​ച്ചു.