കി​ഴ​ക്കി​ന്‍റെ വെ​നീ​സ് കു​ടും​ബ സം​ഗ​മ​വും വാ​ർ​ഷി​കാ​ഘോ​ഷ​വും
Wednesday, April 4, 2018 8:29 PM IST
ന്യൂ​ഡ​ൽ​ഹി: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന​വ​രു​ടേ​യും അ​ഗ​തി​ക​ൾ​ക്കും അ​ശ​ര​ണ​ർ​ക്കും ആ​ഹാ​ര​മൊ​രു​ക്കി അ​വ​രു​ടെ സു​ഖ ദു​ഖ​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​വ​രു​ടേ​യും ഡ​ൽ​ഹി​യി​ലും എ​ൻ​സി​ആ​ർ മേ​ഖ​ല​ക​ളി​ലു​മാ​യി വ​സി​ക്കു​ന്ന ആ​ല​പ്പു​ഴ​ക്കാ​രു​ടേ​യും കൂ​ട്ടാ​യ്മ​യാ​യ ’കി​ഴ​ക്കി​ന്‍റെ വെ​നീ​സ്’ കു​ടും​ബ സം​ഗ​മ​ത്തി​നും വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നും ഒ​രു​ങ്ങു​ന്നു.

ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി ഡ​ൽ​ഹി​യി​ലെ വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ൾ അ​നാ​ഥാ​ല​യ​ങ്ങ​ളി​ലു​മു​ള്ള നി​ർ​ധ​ന​ർ​ക്ക് ആ​ഹാ​രം ന​ൽ​കി​യും പ്ര​ത്യേ​കി​ച്ച് ക​ഴി​ഞ്ഞ ത​ണു​പ്പ് കാ​ല​ത്ത് വ​സ്ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ര​ക്തം ദാ​നം ന​ൽ​കി​യും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കി വ​രി​ക​യാ​ണ് കി​ഴ​ക്കി​ന്‍റെ വെ​നീ​സ്.

ഏ​പ്രി​ൽ 7 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ സൗ​ത്ത് അ​വ​ന്യു​വി​ലെ എം.​പി. ക്ല​ബി​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ക. കു​ട്ടി​ക​ളു​ടെ ക​ലാ മി​ക​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​വാ​നാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​സി​ഡ​ണ്ട് ഷാ​ജി എം., ​വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​സാ​ജ​ൻ കു​മാ​ർ, ഗീ​താ കു​റു​പ്പ്, ടെ​സി പ്ര​സാ​ദ്, സെ​ക്ര​ട്ട​റി കെ.​വി. രാ​ജു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ ജ​യേ​ഷ് ബാ​ല​ൻ, വി​ൽ​സ​ണ്‍ ച​ന്പ​ക്കു​ളം, ട്രെ​ഷാ​റാ​ർ എ​സ്. സ​ന്തോ​ഷ് കു​മാ​ർ കൂ​ടാ​തെ ര​ക്ഷാ​ധി​കാ​രി​യാ​യ ബാ​ബു പ​ണി​ക്ക​ർ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ർ രാ​ധാ​കൃ​ഷ്ണ​ൻ ക​മ്മ​ത്, സ്റ്റേ​ജ് മാ​നേ​ജ്മെ​ന്‍റ് അ​നി​ല ഷാ​ജി,
ഫു​ഡ് ക​ണ്‍​വീ​ന​ർ ഷ​ണ്മു​ഖ​ദാ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി