കു​റ​ഞ്ഞ നി​ര​ക്ക് വാ​ഗ്ദാ​നം ചെ​യ്ത് പു​തി​യ ഓ​ണ്‍​ലൈ​ൻ ടാ​ക്സി
Thursday, April 5, 2018 9:41 PM IST
ബം​ഗ​ളൂ​രു: ഉൗ​ബ​റി​നും ഒ​ല​യ്ക്കും പി​ന്നാ​ലെ ന​ഗ​ര​ത്തി​ൽ പു​തി​യൊ​രു ഓ​ണ്‍​ലൈ​ൻ ടാ​ക്സി കൂ​ടി സ​ർ​വീ​സ് ആ​രം​ഭി​ച്ചു. പ​ബ്ലി​ക് ടാ​ക്സി എ​ന്ന പേ​രി​ലു​ള്ള ആ​പ്പ് അ​ധി​ഷ്ഠി​ത ടാ​ക്സി സ​ർ​വീ​സ് മ​റ്റ് ഓ​ണ്‍​ലൈ​ൻ ടാ​ക്സി​ക​ളേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. ആ​ദ്യ മൂ​ന്നു യാ​ത്ര​ക​ൾ​ക്ക് 15 ശ​ത​മാ​നം ഇ​ള​വും പ​ബ്ലി​ക് ടാ​ക്സി ന​ല്കു​ന്നു​ണ്ട്.

ടാ​ക്സി ്രെ​ഡെ​വ​ർ​മാ​രാ​യ ര​ഘു, ബ​ര​മെ​ഗൗ​ഡ എ​ന്നി​വ​രാ​ണ് പു​തി​യ ടാ​ക്സി സ​ർ​വീ​സി​നു പി​ന്നി​ൽ. ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ച്ച് കാ​റും ഓ​ട്ടോ​റി​ക്ഷ​യും ബു​ക്ക് ചെ​യ്യാ​നാ​കും. കാ​റി​ന് കി​ലോ​മീ​റ്റ​റി​ന് നാ​ലു രൂ​പ​യും ഓ​ട്ടോ​റി​ക്ഷ​യ്ക്ക് ആ​ദ്യ നാ​ലു കി​ലോ​മീ​റ്റ​റി​ന് 25 രൂ​പ​യു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്. കൂ​ടാ​തെ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്താ​ൽ 50 രൂ​പ കാ​ഷ് ബാ​ക്കും ക​ന്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു​ണ്ട്. മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്കും സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക നി​ര​ക്കി​ള​വും പ​ബ്ലി​ക് ടാ​ക്സി ന​ല്കു​ന്നു.