"വിശ്വാസ് നിറവ് 2018" മെൽബണിൽ ഉജ്ജ്വല സമാപനം
Saturday, April 7, 2018 7:02 PM IST
മെൽബണ്‍: സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ നാലാമത് ത്രിദിന ക്യാന്പ് "വിശ്വാസനിറവ് 2018' ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ സെന്‍റ് ആഗ്നസ് ചർച്ച് ഹൈയത്തിൽ നടന്നു.

മെൽബണ്‍ സീറോ മലബാർ രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകിയ ത്രിദിന ക്യാന്പ് വൈവിധ്യമാർന്ന പരിപാടികൾക്കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി.

ക്നാനായ മിഷന്‍റെ സണ്‍ഡേ സ്കൂൾ കോഓർഡിനേറ്റർമാരായ സിജോ ജോണ്‍, ജോർജ് പൗവത്തിൽ, കൈക്കാര·ാരായ ബേബി കരിശേരിക്കൽ ആന്‍റണി പ്ലാക്കൂട്ടത്തിൽ, സെക്രട്ടറി ബൈജു ഓണശേരിൽ, പാരിഷ് കൗണ്‍സിൽ മെംബേഴ്സ്, സണ്‍ഡേ സ്കൂൾ അധ്യാപകർ, മെൽബണ്‍ കെസിവൈഎൽ അംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി.

ചാപ്ലിൻ ഫാ. തോമസ് കുന്പുക്കൽ, ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി എന്നിവരുടെ കാർമികത്വത്തിൽ നടന്ന വിശുദ്ധകുർബാനയും ഏവർക്കും ആല്മീയ ഉണർവ് നൽകി. മാതാപിതാക്കൾക്കായി സംഘടിപ്പിച്ച സെമിനാറിന് സോജിൻ സെബാസ്റ്റിൻ നേതൃത്വം നൽകി. വിശ്വാസ നിറവിന്‍റെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ചാപ്ലിൻ നന്ദി പറഞ്ഞു.

റിപ്പോർട്ട്: സോളമൻ ജോർജ്