നമ്മ മെട്രോയ്ക്ക് റിക്കാർഡ് വരുമാനം
Monday, April 9, 2018 10:57 PM IST
ബംഗളൂരു: നമ്മ മെട്രോയ്ക്ക് ഏപ്രിൽ രണ്ടിന് ലഭിച്ചത് റിക്കാർഡ് വരുമാനം. ടിക്കറ്റിൽ നിന്നു മാത്രമായി 1.19 കോടി രൂപയാണ് അന്ന് ലഭിച്ചത്. ഇതിൽ മൈസൂരു- ബൈയപ്പനഹള്ളി പാതയിൽ നിന്ന് 60.6 ലക്ഷവും നാഗസാന്ദ്ര- യെലച്ചനഹള്ളി പാതയിൽ നിന്ന് 58.9 ലക്ഷവുമാണ് വരുമാനം ലഭിച്ചത്. ഏപ്രിൽ രണ്ടിനു മാത്രം 3.77 ലക്ഷം പേർ മെട്രോയിൽ യാത്ര ചെയ്തതായാണ് കണക്കുകൾ.