അഡ്‌ലെയ്ഡിൽ വിബിഎസ് 14 മുതൽ
Tuesday, April 10, 2018 11:00 PM IST
അഡ്‌ലെയ്ഡ്: വുഡ്വിൽ സെന്‍റ് മാർഗരറ്റ് ദേവാലയത്തിൽ വൊക്കേഷണൽ ബൈബിൾ പഠന ക്ലാസ് ആരംഭിക്കുന്നു. ഏപ്രിൽ 14 (ശനി) മുതൽ 18 (ബുധൻ) വരെ തീയതികളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം നാലു വരെയാണ് ക്ലാസുകൾ.

മാർത്തോമ്മ സണ്‍ഡേ സ്കൂൾ സമാജം അസിസ്റ്റന്‍റ് സെക്രട്ടറി റവ. ടോണി ഈപ്പൻ വർക്കി വിബിഎസിനു നേതൃത്വം നൽകും. "രൂപാന്തരപ്പെടുത്തുന്നവർ’ (transformers) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ബൈബിൾ കഥകളും പാട്ടുകളും മെറ്റീരിയൽസ്, ഫണ്‍ ഗെയിംസും വിബിഎസിന്‍റെ ഭാഗമായിരിക്കുമെന്ന് കണ്‍വീനർ ജോണ്‍ കെ. മാമ്മൻ അറിയിച്ചു.

സമാപന സമ്മേളനത്തിൽ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. അനീഷ് കെ. സാം സന്ദേശം നൽകും. തുടർന്നു കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പങ്കെടുക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്യും.

വിവരങ്ങൾക്ക്: 0403160155.

റിപ്പോർട്ട്: അജിത് വർഗീസ്