അ​ൾ​ജീ​രി​യ​ൻ വി​മാ​നാ​പ​ക​ടം: മ​ര​ണ​സം​ഖ്യ 257, ഭൂ​രി​ഭാ​ഗ​വും സൈ​നി​ക​ർ
Wednesday, April 11, 2018 11:01 PM IST
അ​ൾ​ജി​യേ​ഴ്സ്: ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ അ​ൾ​ജീ​രി​യ​യി​ൽ സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 257 ആ​യി. ഇ​വ​രി​ൽ പ​ത്തു​പേ​ർ വി​മാ​ന ജീ​വ​ന​ക്കാ​രാ​ണെ​ന്ന് സ​ർ​ക്കാ​രി​ന്‍റെ ഒൗ​ദ്യോ​ഗി​ക റേ​ഡി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ൽ അ​ൾ​ജീ​രി​യ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു.

അ​ൾ​ജീ​രി​യ​യി​ലെ ബൗ​ഫ​റി​ക് പ്ര​വി​ശ്യ​യി​ലെ ബി​ൽ​ഡ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന ഉ​ട​നാ​ണ് റ​ഷ്യ​ൻ നി​ർ​മി​ത സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. അ​ൾ​ജീ​രി​യ​യി​ലെ പ​ടി​ഞ്ഞാ​റ​ൻ ന​ഗ​ര​മാ​യ ബെ​ച്ചാ​റി​ലേ​ക്കു പോ​യ വി​മാ​ന​മാ​ണ് ത​ക​ർ​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടു​ക​ൾ. വി​മാ​ന​ത്തി​ൽ സൈ​നി​ക​രും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. അ​പ​ക​ട​ത്തെ യാ​ത്ര​ക്കാ​ർ ആ​രെ​ങ്കി​ലും അ​തി​ജീ​വി​ച്ചോ എ​ന്ന് ഇ​തേ​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ര​ക്ഷ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 14 ആം​ബു​ല​ൻ​സു​ക​ളും പ​ത്ത് ട്ര​ക്കു​ക​ളും പ്ര​ദേ​ശ​ത്ത് എ​ത്തി​യ​താ​യും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ര​ണ​സം​ഖ്യ സം​ബ​ന്ധി​ച്ച് ഇ​തേ​വ​രെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​ട്ടി​ല്ല.