റീജെനറ ആക്ടീവയുമായി ഹെയർലൈൻ ഇന്‍റർനാഷണൽ
ബംഗളൂരു: മുടികൊഴിച്ചിൽ ചികിത്സയിൽ നൂതന ആശയവുമായി ഹെയർലൈൻ ഇന്‍റർനാഷണൽ ഹെയർ ആൻഡ് സ്കിൻ ക്ലിനിക്. ഓട്ടോലോഗസ് സ്കിൻ മൈക്രോഗ്രാഫ്റ്റിംഗ് ചികിത്സയ്ക്കായുള്ള റീജെനറ ആക്ടീവ എന്ന ഉപകരണം പുറത്തിറക്കി. ഇറ്റാലിയൻ നിർമിതമായ റീജെനറ ആക്ടീവ പുരുഷന്മാരുടെയും സ്ത്രീകളുടെയും മുടികൊഴിച്ചിൽ ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് ഹെയർലൈൻ ഇന്‍റർനാഷണൽ അവകാശപ്പെട്ടു. ഹെയർലൈൻ ഇന്‍റർനാഷണൽ ഹെയർ ആൻഡ് സ്കിൻ ക്ലിനിക് സ്ഥാപകഡയറക്ടർ ഡോ. ബാനി ആനന്ദ്, സീനിയർ ഡെർമറ്റോ സർജൻ ഡോ. ദിനേഷ് ജി. ഗൗഡ എന്നിവർ പങ്കെടുത്തു.