വർണനിലാവ് ജനപങ്കാളിത്തത്തിലും അവതരണ മികവിലും ഗംഭീര വിജയം
Saturday, April 14, 2018 1:01 AM IST
ലണ്ടൻ: ലണ്ടൻ മലയാള സാഹിത്യവേദി സംഘടിപ്പിച്ച നൃത്ത സംഗീത സന്ധ്യ വർണനിലാവ് ജനപങ്കാളിത്തത്തിലും അവതരണ മികവിലും ഗംഭീര വിജയം. ഏപ്രിൽ 7 ന് ഈസ്റ്റ് ഹാമിൽ ട്രിനിറ്റി സെന്‍ററിൽ യുക്മ നാഷണൽ പ്രസിഡന്‍റ് ഉദ്ഘാടനം നിർവഹിച്ചതോടെ കല സന്ധ്യയ്ക്ക് തുടക്കമായി. റോയി വർഗീസ് സ്വാഗതവും മനീഷ ഷാജൻ പ്രാർഥന ഗാനവും ആലപിച്ചു. യുകെയിലെ

ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ ബിബിൻരാജ് അവതരിപ്പിച്ച നൃത്തം കാണികളുടെ ശ്രദ്ധ നേടി. തുടർന്നു യുക്മ നാഷണൽ കലാമേളയടക്കം നിരവധി വേദികളിൽ സമ്മാനാർഹയായ ആൻ മേരി ജോജോ, യുക്മ റീജണ്‍ കലാമേളയിൽ സമ്മാനാർഹയായ അശ്വിനി അജിത്, ജോവാന പ്രകാശ് എന്നിവർ ഭാരതനാട്യവും ആൻ മേരി ജോജോ,അശ്വിനി അജിത്, ലിയാന വില്യംസ്, ഡെബി ജെയിംസ്, ബിയാട്രീസ് ബിജു തുടങ്ങിയവർ അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസും കാണികൾക്ക് നല്ലൊരു ദൃശ്യ വിരുന്നൊരുക്കി.

യുകെയിലെ സംഗീത വേദികളിലെ സ്ഥിരം ഗായകരായ റോയി സെബാസ്റ്റ്യൻ, വക്കം ജി സുരേഷ്കുമാർ, ജോമോൻ മാമൂട്ടിൽ, അനീഷ് ജോർജ്, ടെസമോൾ ജോർജ്, കുട്ടി ഗായകരായ ടെസ സൂസൻ ജോണ്‍, ഡെന്ന ആൻ ജോമോൻ, ഇവനാ സോജൻ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചത് വർണനിലാവിനെ സംഗീത സാന്ദ്രമാക്കി. എൻഫീൽഡിൽ നിന്നെത്തിയ ദീപ്തി മനോജ് കവിത ആലപിച്ചു. ചടങ്ങിൽ ലണ്ടൻ മലയാള സാഹിത്യവേദിയുടെ സാഹിത്യ വേദി പുരസ്കാരം പ്രമുഖ നാടകനടനും സംവിധായകനുമായ ബോഡ്വിൻ സൈമണ് ശശി കുളമടയും ഷാഫി ഷംസുദിന് യുക്മ സാംസ്കാരിക വേദി വൈസ് ചെയർമാനും നല്ലൊരു അഭിനേതാവുമായ സി.എ. ജോസഫും പുരസ്കാരങ്ങൾ സമ്മാനിച്ചു.

ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച യുകെയിലെ

അറിയപ്പെടുന്ന എഴുത്തുകാരി ബീന റോയ് എഴുതിയ ക്രോകസിന്‍റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരത്തിന്‍റെ പ്രകാശന

കർമ്മം യുക്മ നാഷണൽ പ്രസിഡന്‍റ് മാമൻ ഫിലിപ്പ് പ്രമുഖ സാഹിത്യകാരി സിസിലി ജോർജിന് ആദ്യ കോപ്പി നൽകി നിർവഹിച്ചു. പ്രസിദ്ധ എഴുത്തുകാരൻ ജിൻസണ്‍ ഇരിട്ടി പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി.

ലണ്ടൻ മലയാള സാഹിത്യവേദി 2017 ൽ നടത്തിയ സാഹിത്യ മത്സരത്തിന്‍റെ സമ്മാനദാനത്തിൽ ബീന റോയ്, മാത്യു ഡൊമിനിക്, ലിജി സെബി എന്നിവർ സ്വീകരിച്ചു സാഹിത്യകാരിയും പ്രഭാഷകയുമായ കമല മീരയും സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജേക്കബ് കോയിപ്പള്ളിലും സമ്മാനദാനം നിർവഹിച്ചു. വിദ്യാഭാസ രംഗത്തെ പ്രവർത്തങ്ങളെ മാനിച്ചു ഗ്ലോബൽ സ്റ്റഡി ലിങ്ക് എംഡി റെജുലേഷും, സാമൂഹ്യ രംഗത്തെ പ്രവർത്തങ്ങളെ മാനിച്ച് ഷിജു ചാക്കോ, ജിബി ജോർജ് എന്നിവരെയും അമ്മ ചാരിറ്റി എന്ന സംഘടനയേയും വേദിയിൽ ആദരിച്ചു. അഡ്വ.പോൾ ജോണ്‍,സുഗതൻ തെക്കേപ്പുര, ജോഷി ജോണ്‍, കുര്യാക്കോസ് സാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വർണ്ണനിലാവിന്‍റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടൻ മലയള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.

അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ നഴ്സസ് ഫോറം മുൻ പ്രസിഡണ്ടും സോഷ്യൽ ആക്ടിവിസ്റ്റുമായി എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് റീജിയൻ സെക്രട്ടറി ജോജോ തെരുവൻ മുരളി മുകുന്ദൻ, പ്രിയൻ പ്രിയവർധൻ അഡ്വ.പോൾ ജോണ്‍, സുഗതൻ തെക്കേപ്പുര, കേരളത്തിൽ നിന്നെത്തിയ റിട്ടയേർഡ് അധ്യാപകൻ കുര്യാക്കോസ് സാർ, ഫ്രഡിൻ, സോജൻ എരുമേലി, ശ്രീജിത്ത് ശ്രീധരൻ, ബ്രിസ്റ്റോൾ ഡയമണ്ട് ക്ലബ് പ്രസിഡന്‍റ്് ജോഷി ജോണ്‍ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

വർണനിലാവിന്‍റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടൻ മലയള സാഹിത്യവേദി ജനറൽ കോർഡിനേറ്റർ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.

റിപ്പോർട്ട്: റെജി നന്തികാട്ട്